Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനോഷന്‍ പ്രസ്...

നോഷന്‍ പ്രസ് മലയാളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ പുസ്തക പ്രസിദ്ധീകരണ ശാലയായ നോഷന്‍ പ്രസ് മലയാളത്തിലേക്കും കടക്കുന്നു. ഓണ്‍ലൈന്‍ മാർഗത്തിലൂടെ എഴുത്തുകാര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാനുള്ള അവസരമാണ്​ ഒരുക്കുന്നത്​. ഈ പ്രക്രിയയിലുടനീളം എഴുത്തുകാര്‍ക്ക് ഇ-മെയിലും ചാറ്റിങ്ങും വഴി സ്ഥാപനം പിന്തുണ നല്‍കും. ഹിന്ദി, മറാത്തി, തമിഴ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലെ രചനകളാണ് നോഷൻ പ്രസ് പ്രസിദ്ധീകരിക്കുന്നത്. അതായത് ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് അവരുടെ സാഹിത്യ സൃഷ്ടികള്‍ പേപ്പർ ബാക്കിലും ഇ-ബുക്ക് ഫോര്‍മാറ്റായും പ്രസിദ്ധീകരിക്കാന്‍ കഴിയും. നൂറോളം രാജ്യങ്ങളിലെ വായനക്കാരിലേക്കാണ്​ ഈ സാഹിത്യ രചനകള്‍ എത്തുന്നത്. ഇന്ത്യന്‍ ഭാഷകളിലുള്ള പുസ്തകങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും വരുംവര്‍ഷങ്ങളിലും ഇത് വളരുമെന്നും നോഷന്‍ പ്രസ് സി.ഇ.ഒ നവീന്‍ വത്സകുമാര്‍ പറഞ്ഞു. 2012ല്‍ ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ച നോഷന്‍ പ്രസ്​ ലോകമെമ്പാടുമുള്ള എഴുത്തുകാരുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനകം നാല്‍പതിനായിരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച കമ്പനി 150 ലധികം രാജ്യങ്ങളില്‍ വില്‍പന നടത്തുകയും ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story