Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫോക്കസ്​ ഏരിയ;...

ഫോക്കസ്​ ഏരിയ; അധ്യാപകർക്കെതിരായ നടപടിയിൽ പ്രതിഷേധം

text_fields
bookmark_border
തിരുവനന്തപുരം: ഫോക്കസ് ഏരിയ വിഷയത്തിൽ വിമർശനം ഉന്നയിച്ച അധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ. സർക്കാറിന്‍റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച അധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധവും ഫാഷിസ്റ്റ് സമീപനവുമാണെന്ന് കെ.പി.എസ്.ടി.എ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യയിൽ കേന്ദ്ര ഗവൺമെന്‍റ്​ സ്വീകരിക്കുന്ന ഫാഷിസ്റ്റ് സമീപനങ്ങൾക്ക് തുല്യമായ നടപടികളാണ് കേരളത്തിൽ ഇടത്​ സർക്കാറും സ്വീകരിക്കുന്നത്. അധ്യാപകനെതിരായ നടപടിയിൽനിന്ന്​ പിൻമാറണമെന്നും സംസ്ഥാന പ്രസിഡന്‍റ്​ എം. സലാഹുദ്ദീനും ജനറൽ സെക്രട്ടറി സി. പ്രദീപും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്‍റെ വികലനയങ്ങൾ തിരുത്തുന്നതിന്​ ശബ്ദിക്കുന്ന അധ്യാപകരുടെ വായ മൂടിക്കെട്ടാനുള്ള നീക്കം ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഫോക്കസ് ഏരിയ വിഷയത്തിൽ വിദ്യാർഥി പക്ഷത്തുനിന്ന് സംസാരിച്ച അധ്യാപകർക്കെതിരെ അച്ചടക്കനടപടിയെടുക്കാൻ തുനിയുന്ന ഫാഷിസ്​റ്റ്​ നിലപാട് കേരളം പോലൊരു സംസ്ഥാനത്ത് ഭൂഷണമോ എന്ന് പൊതുസമൂഹവും രാഷ്ട്രീയ സാംസ്കാരിക ലോകവും ചർച്ചചെയ്യണം. അഭിപ്രായങ്ങൾ പങ്കുവെച്ച അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള പ്രാകൃതനീക്കത്തിൽനിന്ന്​ സർക്കാർ പിൻമാറണമെന്നും എഫ്.എച്ച്.എസ്.ടി.എ സംസ്ഥാന ചെയർമാൻ ആർ. അരുൺകുമാർ, വൈസ് ചെയർമാൻ ഡോ. ജോഷി ആന്‍റണി, കൺവീനർ അനിൽ എം. ജോർജ്, കോഓഡിനേറ്റർ കെ.ടി. അബ്​ദുൽ ലത്തീഫ് എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story