Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:33 AM IST Updated On
date_range 11 Feb 2022 5:33 AM ISTമീഡിയവണിന് ഐക്യദാർഢ്യവുമായി ദേശാഭിമാനി ജീവനക്കാർ
text_fieldsbookmark_border
തിരുവനന്തപുരം: മീഡിയവൺ ചാനലിന് ഐക്യദാർഢ്യവുമായി ദേശാഭിമാനി പത്ര ജീവനക്കാർ. ദേശാഭിമാനി ന്യൂസ് പേപ്പർ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ തിരുവനന്തപുരത്ത് ജീവനക്കാർ മീഡിയവൺ വിലക്കിൽ പ്രതിഷേധിച്ചു. കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോഹരൻ മോറായി ഉദ്ഘാടനം ചെയ്തു. കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡന്‍റ് സുരേഷ് വെള്ളിമംഗലം, ഡി.എൻ. ഇ.യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. അനിൽ കുമാർ, കെ.എസ്. പ്രദീപ്, യൂനിറ്റ് സെക്രട്ടറി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ കയർ ബോർഡ് ഓഫിസിനു മുന്നിലായിരുന്നു പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story