Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഓപറേഷന്‍ കാവൽ' പാളി;...

'ഓപറേഷന്‍ കാവൽ' പാളി; ദൈനംദിനം തലപൊക്കി പുതിയ ഗുണ്ടകൾ

text_fields
bookmark_border
തിരുവനന്തപുരം: ഗുണ്ടാ ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും ​തടയിടാൻ പൊലീസ്​ നടപ്പാക്കിയ 'ഓപറേഷൻ കാവൽ' പാളി. നടപടി പുരോഗമിക്കുമ്പോഴും നിത്യേന പുതിയ ഗുണ്ടകൾ തലപൊക്കുന്നത്​ പൊലീസിന്​ തലവേദനയായി. ​രണ്ടുമാസത്തിനുള്ളിൽ 14,000ത്തിലധികം ഗുണ്ടകളെ പിടികൂടിയെന്ന്​ പൊലീസ്​ അവകാശപ്പെടുമ്പോഴും കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ്​ ആഭ്യന്തരവകുപ്പ്​ വിലയിരുത്തൽ. കേരളത്തിലെ ക്രമസമാധാന നില തൃപ്തികരമാണെന്ന്​ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ പൊലീസ് നടത്തുന്ന ശ്രമം മാത്രമാണിതെന്ന ആക്ഷേപവും ശക്തമാണ്​. സംസ്ഥാനത്ത്​ ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും ശക്തമായ സാഹചര്യത്തിലാണ്​ പൊലീസ്​ 'ഓപറേഷന്‍ കാവൽ' ആവിഷ്കരിച്ചത്​. സർക്കാർ വിരുദ്ധ സമരം ചെയ്തവരെപോലും ഇതിന്‍റെ പേരിൽ പ്രതി ചേർത്തെന്ന്​ ആരോപണമുയർന്നു​. പദ്ധതി തുടരുമ്പോഴും ആക്രമങ്ങൾക്ക്​​ ശമനമില്ലെന്നാണ്​ കഴിഞ്ഞദിവസം തലസ്ഥാന നഗരിയിലുണ്ടായ യുവതിയുടെ കൊലപാതകം വ്യക്തമാക്കുന്നത്​. ഗുണ്ടാ പട്ടികയിൽപെടുത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചവരെ പിന്നീട്​ നിരീക്ഷിക്കാൻ സംവിധാനമില്ലെന്ന ആക്ഷേപവുമുണ്ട്​. സ്ഥിരം ഗുണ്ടകളെ കേന്ദ്രീകരിച്ച്​ പൊലീസ്​ നീങ്ങിയപ്പോൾ പട്ടികയിലില്ലാത്തവർ വിളയാട്ടം തുടരുകയാണ്​. ഇത്തരക്കാർ ഏതൊക്കെ ഭാഗങ്ങളിലു​ണ്ടെന്ന്​ പൊലീസിനോ രഹസ്യാന്വേഷണ വിഭാഗത്തിനോ ധാരണയില്ല. മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക്​ പോകുന്നതിന്​ മുമ്പ് ആഭ്യന്തരവകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിൽ പൊലീസിന്‍റെ പ്രവർത്തനം തൃപ്തികരമല്ലെന്നാണ്​ വിലയിരുത്തിയിരുന്നത്​. മുഖ്യമന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ മാത്രം കണക്ക് അവതരിപ്പിക്കുകയാണ്​ പൊലീസെന്നും​ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ആഭ്യന്തരവകുപ്പിന്‍റെയും മുഖ്യമന്ത്രിയുടെയും ഇടപെടൽ പൊലീസിൽ ശക്തമാകുമെന്നാണ്​ സൂചന. അങ്ങനെയെങ്കിൽ പൊലീസിൽ വീണ്ടും അഴിച്ചുപണിക്ക്​ ​സാധ്യതയുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story