Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:31 AM IST Updated On
date_range 11 Feb 2022 5:31 AM ISTയുവതിയുടെ കൊലപാതകം: അന്വേഷണം ഊർജിതം
text_fieldsbookmark_border
പേരൂർക്കട: അമ്പലംമുക്കിന് സമീപത്തെ അലങ്കാര ചെടി വിൽപന കടയിൽ നെടുമങ്ങാട് കരുപ്പൂര് വാണ്ട സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. പേരൂർക്കട ഇ.എസ്.ഐ ആശുപത്രിക്ക് സമീപം കഴിഞ്ഞദിവസം പ്രതി ഓട്ടോയിൽ വന്നിറങ്ങിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്തെ നിരീക്ഷണ കാമറാ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമം വ്യാഴാഴ്ച രാത്രിയും തുടരുകയാണ്. ജില്ല മാതൃകാ ആശുപത്രിക്ക് സമീപത്തെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാരിൽനിന്ന് അസി. കമീഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരനാണ് പ്രതിയെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ കന്റോൺമെന്റ് എ.സി ദിനരാജ്, കൺട്രോൾ റൂം എ.സി പ്രതാപൻ നായർ, പേരൂർക്കട പൊലീസ് ഇൻസ്പെക്ടർ സജികുമാർ തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story