Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനൂറുദിന പരിപാടി:...

നൂറുദിന പരിപാടി: പ്രവാസികൾക്ക് വാഗ്​ദാനം മാത്രം -പ്രവാസി കോൺഗ്രസ്

text_fields
bookmark_border
തിരുവനന്തപുരം: സർക്കാറിന്റെ നൂറുദിന പരിപാടികളിൽ പ്രവാസികൾക്ക് നൽകിയത് വാഗ്​ദാനം മാത്രമാണെന്ന് പ്രവാസി കോൺഗ്രസ്​ ആരോപിച്ചു. കഴിഞ്ഞ ബജറ്റിൽ 3000 രൂപയായി വർധിപ്പിച്ച പെൻഷൻ നാളിതുവരെ നൽകിയില്ല. അടുത്ത ബജറ്റിലും പ്രഖ്യാപനം ആവർത്തിക്കാനാണ് ശ്രമം. വർധന മുൻകാല പ്രബല്യത്തോടെ നൽകണം. ബാങ്കുകൾ ഉൾപ്പെടെ സർക്കാർ ധനകാര്യ സ്ഥാപനങ്ങളിലെ പ്രവാസി പുനരധിവാസ വായ്പ പ്രഹസനമായി. തിരികെ വന്ന പ്രവാസികൾ വായ്പാ തിരിച്ചടവ് ശേഷിയില്ലാത്തവരെന്ന് മുദ്രകുത്തി മുൻവിധിയോടെ അപേക്ഷകൾ തള്ളുന്നു. നാളിതുവരെ ലഭിച്ച അപേക്ഷകളുടെയും ഇതിൽ നൽകിയ വായ്പയുടെയും കണക്ക് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന്​ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story