Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:30 AM IST Updated On
date_range 11 Feb 2022 5:30 AM ISTകേരള സർവകലാശാല വാർത്തകൾ
text_fieldsbookmark_border
പുതുക്കിയ പരീക്ഷ തീയതി തിരുവനന്തപുരം: ഫെബ്രുവരി ഏഴു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി 2008 സ്കീം (സപ്ലിമെന്‍ററി 2011, 2012 അഡ്മിഷൻ, മേഴ്സി ചാൻസ് 2008, 2009, 2010 അഡ്മിഷൻ) പരീക്ഷകൾ ഫെബ്രുവരി 21 മുതൽ പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫെബ്രുവരി 21 മുതൽ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി 2008 സ്കീം (സപ്ലിമൻെറി 2011, 2012 ഡ്മിഷൻ, മേഴ്സിചാൻസ് 2008, 2009, 2010 അഡ്മിഷൻ) പരീക്ഷകൾ മാർച്ച് ഏഴു മുതൽ പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫെബ്രുവരി ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.ടെക്. (2008 സ്കീം - മേഴ്സിചാൻസ്, സപ്ലിമെന്‍ററി) പരീക്ഷ ഫെബ്രുവരി 14ലേക്ക് പുനഃക്രമീകരിച്ചു. ടൈംടേബ്ൾ ഫെബ്രുവരി നാലിന് ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റർ യൂനിറ്ററി എൽഎൽ.ബി. പരീക്ഷ ഫെബ്രുവരി 21 മുതൽ തുടങ്ങും. പുതുക്കിയ ടൈംടേബ്ൾ വെബ്സൈറ്റിൽ. ജനുവരിയിൽ ആരംഭിച്ചതും കോവിഡ് കാരണം മാറ്റിവെച്ചതുമായി ബി.ബി.എ (വിദൂരവിദ്യാഭ്യാസം 2013 അഡ്മിഷൻ - മേഴ്സിചാൻസ്, 2014 അഡ്മിഷൻ - സപ്ലിമെന്‍ററി) മൂന്ന്, നാല് അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളുടെ പുതുക്കിയ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷ ഫീസ് വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം. റെഗുലർ (2020 അഡ്മിഷൻ) പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി 18 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 24 വരെയും ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story