Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗീകാരമില്ലാത്ത...

അംഗീകാരമില്ലാത്ത സംഘടന: നടപടിയെടുക്കുമെന്ന്​ സുധാകരന്‍

text_fields
bookmark_border
തിരുവനന്തപുരം: കെ.പി.സി.സി അംഗീകാരമില്ലാതെ സംഘടന രൂപവത്​കരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്‍റ്​ കെ. സുധാകരന്‍. നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് (എൻ.സി.ബി), മഹിള കോണ്‍ഗ്രസ് ബ്രിഗേഡ് എന്നീ പേരില്‍ സംഘടന രൂപവത്​കരിക്കുകയും വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്യുന്നുണ്ട്​. ഇവയ്ക്ക്​ കെ.പി.സി.സിയുടെ അംഗീകാരമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് സംഘടനയുടെ ഭാഗമാക്കാന്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ പേര് ദുരുപയോഗം ചെയ്ത് സംഘടന രൂപവത്​കരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ചതിക്കുഴിയിൽപെട്ട് വഞ്ചിതരാകാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. കോണ്‍ഗ്രസിന് ഔദ്യോഗികമായി സംഭാവന നല്‍കുന്നതിനായി 137 രൂപ ചലഞ്ച് എന്ന പദ്ധതി കെ.പി.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. അത് പ്രകാരം മാത്രമാണ് സംഭാവന ആവശ്യപ്പെട്ടതെന്നും കെ.പി.സി.സി പ്രസിഡന്‍റ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story