Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിതുര:...

വിതുര: പെൺകുട്ടികൾക്ക്​ നിയമസഹായം നൽകും

text_fields
bookmark_border
തിരുവനന്തപുരം: വിതുരയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇരകൾക്ക് ജില്ല നിയമസേവന അതോറിറ്റി നിയമസഹായം നൽകും. ഇരകൾക്ക് താൽക്കാലിക വിക്ടിം കോമ്പൻസേഷൻ ലഭ്യമാക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനും മറ്റ്​ നിയമസഹായങ്ങൾക്കും ലീഗൽ സർവിസസ് അതോറിറ്റി അഭിഭാഷകരെ നിയമിക്കും. പീഡനത്തിനിരയായ പെൺകുട്ടികളെ ജില്ല ചൈൽഡ് വെൽ​െഫയർ കമ്മിറ്റിയുടെ നിർദേശപ്രകാരം തിരുവനന്തപുരം വിമൻ ആൻഡ്​ ചിൽഡ്രൻസ് ഹോമിലാണ് ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. 'രോഗികളെ കൊള്ളയടിക്കുന്നു' തിരുവനന്തപുരം: ​േകാവിഡിന്‍റെ മറവിൽ സ്വകാര്യ ആശുപത്രികളിൽ രോഗികളെ കൊള്ളയടിക്കുകയാണെന്ന് ആർ.എസ്.പി ജില്ല സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ആരോപിച്ചു. രോഗവുമായി എത്തുന്നവരിൽ ചൂഷണത്തിനുള്ള ഇരയെ ലഭിച്ചത്​ കാണുകയാണ്​ സ്വകാര്യ ആശുപത്രികൾ. യഥാസമയം മതിയായ ചികിത്സ നൽകുന്നില്ലായെന്നുമാത്രമല്ല അനാവശ്യമായ ലാബ് പരിശോധന നടത്തി വലിയ തുക ഈടാക്കുകയാണെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story