Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസജീവമായി നഗരസഭ കോവിഡ്...

സജീവമായി നഗരസഭ കോവിഡ് കൺട്രോൾ റൂം

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം നിയന്ത്രിക്കുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ നഗരസഭ ഊർജിതമാക്കി. ആംബുലൻസ്​ സേവനം ഉൾപ്പെടെ നഗരസഭ കൺട്രോൾ റൂമിന്‍റെ കീഴിലുണ്ട്​. നിലവിൽ കോവിഡ് വാർ റൂമിലെ നിർദേശമനുസരിച്ചാണ് പ്രധാനമായും ആംബുലൻസ്​ സേവനം നൽകുന്നത്. അതോടൊപ്പം വാർഡ് കൗൺസിലർമാർ അറിയിക്കുന്ന ആംബുലൻസ്​ ആവശ്യമുള്ള രോഗികൾക്കും സേവനം നൽകുന്നു. ബുധനാഴ്ച 25 രോഗികളെ ആശുപത്രിയിലേക്ക്​ മാറ്റുന്നതിന് നഗരസഭ ആംബുലൻസ്​ സംവിധാനം ഉപയോഗിച്ചു. കൺട്രോൾ റൂം നം. 04712377702, 04712377706, 9496434440 ശുചിമുറി ഉദ്ഘാടനം തിരുവനന്തപുരം: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർമിച്ച ശുചിമുറി ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രന്‍ നിർവഹിച്ചു. സ്റ്റാൻഡിങ്​​ കമ്മിറ്റി അധ്യക്ഷരായ എസ്. സലിം, പി. ജമീല ശ്രീധരന്‍, ഡി.ആർ. അനിൽ എന്നിവർ പങ്കെടുത്തു. മന്ത്രിയുടെ വസതിയിലേക്ക്​ മാർച്ച്​ തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ ഇളവുമയി ബന്ധപ്പെട്ട് രാമചന്ദ്രൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ വിദ്യാർഥി വിരുദ്ധ നിർദേശങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കാമ്പസ്​ ഫ്രണ്ട് മന്ത്രി ആന്‍റണി രാജുവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച്​ നടത്തി. സൗത്ത് ജില്ല പ്രസിഡന്‍റ്​ ഉമർ മുഹ്താർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സലാഹുദീൻ അയൂബി, ഏരിയ പ്രസിഡന്‍റ്​ ഹാജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story