Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാല് മാസത്തോളം...

നാല് മാസത്തോളം വളര്‍ച്ചയുള്ള ഭ്രൂണം കുറ്റിക്കാട്ടിൽ ക​ണ്ടെത്തി

text_fields
bookmark_border
വലിയതുറ: നാല് മാസത്തോളം വളര്‍ച്ചയുള്ള ഭ്രൂണം കുറ്റിക്കാട്ടിനുള്ളില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടത്തി. സംഭവവുമായി ബന്ധപ്പെട്ട്​ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന യുവതിയെ പൊലീസ് വൈദ്യപരിശോധനക്കായി തൈയ്ക്കാട് സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമികാന്വേഷണത്തില്‍ ഭ്രൂണം യുവതിയുടേതാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വെള്ളിയാഴ്ച്ച വൈകുന്നേരമാണ്​ വലിയതുറ കടല്‍പാലത്തിന് സമീപമുള്ള തുറമുഖ വകുപ്പിന്‍റെ​ ഗോഡൗണിന്​ സമീപത്ത് കാടുമൂടിയ സ്ഥലത്തേക്കേ് ചോരക്കുഞ്ഞിനെ വലിച്ചെറിയുന്നതായി പൊലീസ്​ സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്​. പൊലീസെത്തി ഭ്രൂണം ആംബുലന്‍സില്‍ മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിശോധിച്ചപ്പോള്‍ നാല് മാസത്തോളം വളര്‍ച്ചയുള്ള ഭ്രൂണമാണ്​ ഉപേക്ഷിച്ചതെന്ന്​ ക​ണ്ടെത്തി. തുടർന്ന്​ പൊലീസ്​​ നടത്തിയ അന്വേഷണത്തിൽ തുറമുഖ വകുപ്പിന്‍റെ ഗോഡൗണില്‍ കഴിയുന്ന 25 വയസ്സ് പ്രായമുള്ള യുവതിയാണ് ഇതിന് പിന്നിലെന്ന്​ സൂചന ലഭിച്ചു. ഉടൻ യുവതിയെ തൈയ്ക്കാട് ഗവ. ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കായി മാറ്റുകയായിരുന്നു. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായ കുടുംബങ്ങളാണ് മാസങ്ങളായി തുറമുഖ വകുപ്പിന്‍റെ ഗോഡൗണില്‍ കഴിയുന്നത്. നീളത്തിലുള്ള ഗോഡൗൺ പല ഭാഗങ്ങളായി തിരിച്ചാണ് കുടുംബങ്ങള്‍ക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story