Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'കവചം', 'കാവൽ'...

'കവചം', 'കാവൽ' പൊലീസിന്‍റെ ലഘുചിത്രങ്ങൾ പ്രകാശനം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: സ്​ത്രീസുരക്ഷ ആശയം പ്രചരിപ്പിക്കാൻ കേരള പൊലീസ്​ തയാറാക്കിയ 'കവചം', 'കാവൽ' ലഘുചിത്രങ്ങളുടെ പ്രകാശനം സംസ്ഥാന പൊലീസ്​ മേധാവി അനിൽ കാന്ത് നിർവഹിച്ചു. പൊലീസ്​ ആസ്ഥാനത്ത് ഓൺലൈനായി നടന്ന ചടങ്ങിൽ ഹെഡ്ക്വാർട്ടേഴ്സ്​ എ.ഡി.ജി.പി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ്​ കമീഷണർ ഐ.ജി നാഗരാജു ചക്കിലം എന്നിവരും മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥരും പങ്കെടുത്തു. അതിക്രമങ്ങളിൽനിന്ന് രക്ഷനേടാൻ സ്​ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുന്നതിനായി കൊച്ചി സിറ്റി പൊലീസാണ് വനിത സ്വയം പ്രതിരോധ തന്ത്രങ്ങൾ ഉൾക്കൊള്ളിച്ച് ലഘുചിത്രങ്ങൾ തയാറാക്കിയത്. കേരള പൊലീസിന്‍റെയും നിർഭയ വളന്‍റിയർമാരുടെയും നേതൃത്വത്തിൽ പഠിപ്പിക്കുന്ന സ്വയം പ്രതിരോധ പാഠങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. എറണാകുളം മെട്രോ പൊലീസ്​ സ്റ്റേഷൻ സ്റ്റേഷൻ ഹൗസ്​ ഓഫിസർ എ. അനന്തലാലാണ് രണ്ട് ലഘുചിത്രങ്ങളും സംവിധാനം ചെയ്തത്. കേരള പൊലീസ്​, സ്റ്റേറ്റ് ​െപാലീസ്​ മീഡിയ സെന്‍റർ എന്നിവയുടെ ഔദ്യോഗിക ഫേസ്​​ബുക്ക് പേജുകളിൽ പ്രകാശനം ചെയ്ത ലഘുചിത്രങ്ങൾ അഭിനേതാക്കളായ മമ്മൂട്ടി, നിമിഷ സജയൻ എന്നിവരുടെ ​ഫേസ്​ബുക്ക് പേജുകളിലും കാണാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story