Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:32 AM IST Updated On
date_range 21 Jan 2022 5:32 AM ISTമലയോര മേഖലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു
text_fieldsbookmark_border
കാട്ടാക്കട: . കാട്ടാക്കട താലൂക്ക് ഓഫിസിൽ 13 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. പഞ്ചായത്തിൽ ആകെയുള്ള 21 വാർഡുകളിലുമായി 139 പേർക്കും കുറ്റിച്ചലിൽ കഴിഞ്ഞ ദിവസം 62 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുമ്പ് 102 കേസുകളാണ് കാട്ടാക്കടയിലുണ്ടായിരുന്നത്. ചെട്ടിക്കോണം, എട്ടിരുത്തി, കട്ടയ്ക്കോട് വാർഡുകളിലാണ് രോഗികളേറെയും. കാട്ടാക്കടയിൽ രോഗനിയന്ത്രണത്തിന് പഞ്ചായത്ത് പ്രസിഡൻറ് കെ. അനിൽകുമാറിന്റെ അധ്യക്ഷതയിൽ പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് എന്നിവരുടെ യോഗം ചേർന്നു. വാഹന പ്രചാരണത്തിനും എല്ലാ വാർഡിലും അടിയന്തര യോഗം ചേരാനും ആർ.ആർ.ടിയുടെ പ്രവർത്തനം സജീവമാക്കാനും തീരുമാനിച്ചു. രോഗവ്യാപനം കൂടുതലുള്ള വാർഡുകളിൽ പരിശോധനാ സൗകര്യം ഏർപ്പെടുത്തുമെന്നും പൊലീസിന്റെ പരിശോധന ശക്തമാക്കാനും തീരുമാനിച്ചതായും പ്രസിഡൻറ് അറിയിച്ചു. കാട്ടാക്കട, കുറ്റിച്ചൽ, പൂവച്ചൽ, കള്ളിക്കാട് തുടങ്ങി എല്ലാ പഞ്ചായത്തുകളിലും പരിശോധനയുടെ എണ്ണം കുറവാണ്. എന്നാൽ, എല്ലായിടത്തും പനിയും ജലദോഷവുമായി എത്തുന്നവരുടെ എണ്ണം വർധിച്ചതായി മെഡിക്കൽ ഓഫിസർമാർ പറഞ്ഞു. പരുത്തിപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ ആർ.ടി.പി.സി.ആർ പരിശോധന ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വൈകുന്നതായി പരാതിയുണ്ട്. പരിശോധനക്കായി എത്തുന്നവർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നു. 21ktda6, Kuttichal paruthippalli hospital RTPCR കുറ്റിച്ചൽ പരുത്തിപ്പള്ളി ആശുപത്രിയിൽ ആർ.ടി.പി.സി.ആർ പരിശോധനക്കായി കാത്തുനിൽക്കുന്നവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story