Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅടിയേറ്റ്...

അടിയേറ്റ് കൊല്ലപ്പെട്ടു

text_fields
bookmark_border
മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ചികിത്സയിലിരുന്നയാൾ മരിച്ചു പടം വിഴിഞ്ഞം: കളിയാക്കിയതിനെതുടർന്ന് മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കോട്ടപ്പുറം കടയ്ക്കുളം ചരുവിള കോളനിയിൽ ദേവദാസ് (60) ആണ് കല്ലുകൊണ്ട് തലക്കടിയേറ്റ് മരിച്ചത്. സംഭവത്തിൽ വിഴിഞ്ഞം പള്ളിത്തുറ സ്വദേശി ശബരിയാറിനെ (51) വിഴിഞ്ഞം പൊലീസ് അറസ്​റ്റ്​ ചെയ്തു. വ്യാഴാഴ്​ച രാത്രി ഏഴരയോടെ വിഴിഞ്ഞം ഫിഷ് ലാൻഡിങ്​ സൻെററിനു സമീപമായിരുന്നു സംഭവം. കളിയാക്കൽ കൈയാങ്കളിയിലും സംഘട്ടനത്തിലുമെത്തുകയായിരുന്നു. കല്ലുകൊണ്ടുള്ള അടിയിൽ തലക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ദേവദാസ് ചൊവ്വാഴ്​ചയാണ് മരിച്ചത്. ഒളിവിൽ പോയ പ്രതിയെ ചൊവ്വാഴ്​ച വൈകീ​​ട്ടോടെ പൊലീസ് പിടികൂടുകയായിരുന്നു. ഭാര്യ: പനിയമ്മ. മക്കൾ: റജീന, ആൻറണി, ഔസേപ്പ്, സിന്ധുയാത്ര, പ്രിയങ്ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story