Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറേഷൻ വ്യാപാരി...

റേഷൻ വ്യാപാരി സത്യഗ്രഹം ഏഴുദിവസം പിന്നിട്ടു

text_fields
bookmark_border
തിരുവനന്തപുരം: ഒാൾ കേരള റീ​െട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് നടയിൽ ആരംഭിച്ച റിലേ സത്യഗ്രഹം എട്ടാംദിവസത്തിലേക്ക്. റേഷൻ വ്യാപാരിക്ക് കുടിശ്ശികയായ 11 മാസത്തെ കിറ്റി​ൻെറ കമീഷൻ ഉടൻ നൽകുക, കോവിഡ് മൂലം മരിച്ച വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബത്തിന് മാന്യമായ നഷ്​ടപരിഹാരം നൽകുകയും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക, റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബത്തിന് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുയിച്ചാണ് സമരം. ഏഴാംദിവസ സമരം അൻവർ സാദാത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ പ്രവർത്തകരാണ് സമരം നടത്തിയത്. സംസ്ഥാന പ്രസിഡ​ൻറ്​ ജോണി നെല്ലൂർ, യു.എൻ. ഗിരിജൻ, ജില്ല പ്രസിഡ​ൻറ്​ വി.വി. ബേബി, പി. മുഹമ്മദലി, ഇ. അബൂബക്കർ, പാറക്കൽ നൗഷാദ് ബേബി തോമസ്, കെ.ഡി റോയി, ജില്ല നേതാക്കളായ കെ.കെ. ഇസിഹാക്ക്, ജോസ് നെല്ലൂർ, വർഗീസ് കുട്ടി തുടങ്ങിയവർ സംസാരിച്ചു. കാപ്​ഷൻ IMG-20210907-WA0015 വിവിധ ആവശ്യങ്ങളുന്നയിച്ച് ഒാൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നടത്തുന്ന റിലേ സത്യഗ്രഹം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story