Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതടവുകാരുടെ പരോൾ...

തടവുകാരുടെ പരോൾ രണ്ടാഴ്​ചത്തേക്കുകൂടി നീട്ടി

text_fields
bookmark_border
തിരുവനന്തപുരം: തടവുകാരുടെ പരോൾ സെപ്​റ്റംബർ ആറുവരെ​ നീട്ടി ആഭ്യന്തരവകുപ്പ്​ ഉത്തരവിറക്കി. പ​േരാളിലുള്ള തടവുകാർ ​െചാവ്വാഴ്​ച (ആഗസ്​റ്റ്​​ 23) മടങ്ങിയെത്തണമെന്നായിരുന്നു നേരത്തേ നൽകിയ ഉത്തരവ്​. ഇത്​ സുപ്രീംകോടതി ഉത്തരവി​ൻെറ ലംഘനമാണെന്ന്​ പരാതി ഉയർന്നിരുന്നു. ഇൗ വിഷയത്തിൽ തിങ്കളാഴ്​ച 'മാധ്യമം' വാർത്ത നൽകിയതിന്​ പിന്നാലെയാണ്​ സർക്കാർ പരോൾ നീട്ടി ഉത്തരവിറക്കിയത്​. കോവിഡ്​ രണ്ടാം തരംഗം തുടരുന്നതും പ്രതിദിന രോഗ സ്ഥിരീകരണനിരക്ക്​ സംസ്ഥാനത്ത്​ ഉയരുന്നതും പരിഗണിച്ചതാണ്​ പുതിയ തീരുമാനമെന്ന്​ ഉത്തരവിൽ പറയുന്നു. 568 തടവുകാർക്കാണ്​ പരോൾ നേര​േത്ത ലഭിച്ചിരുന്നത്​. കോവിഡ്​ രണ്ടാം തരംഗ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കഴിഞ്ഞ മാർച്ച്​ ഏഴിനാണ്​ 14 ദിവസത്തെ പരോൾ അനുവദിച്ചത്​. പിന്നീട്​ സുപ്രീംകോടതി 90 ദിവസത്തേക്ക്​ നീട്ടി. ഇനിയൊരു ഉത്തരവ്​ ഉണ്ടാകുന്നതുവരെ ജയിലിൽ പ്രവേശിക്കാൻ നിർബന്ധിക്കരുതെന്ന്​ ജൂൺ 16ന്​ ഉത്തരവ്​ നൽകിയിരുന്നെന്നും ഇത്​ മറികടന്നാണ്​ 23ന്​​ തിരികെ പ്രവേശിക്കാൻ നിർദേശം നൽകിയതെന്നും തടവുകാർ ചൂണ്ടിക്കാട്ടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story