Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2021 5:28 AM IST Updated On
date_range 21 Aug 2021 5:28 AM ISTവനംവകുപ്പ് ജീവനക്കാരിയുടെ പരാതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതായി ആക്ഷേപം
text_fieldsbookmark_border
തിരുവനന്തപുരം: ജീവനക്കാരിയുടെ പരാതിയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഉദ്യോഗസ്ഥരെ വനംവകുപ്പ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപം. തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷനിലെ ൈഫ്ലയിങ് സ്ക്വാഡിലെ ഉദ്യോഗസ്ഥൻ, കണ്‍ട്രോൾ റൂമിലെ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണ് സഹപ്രവർത്തകയുടെ പരാതി. വനംവകുപ്പിൻെറ ആഭ്യന്തര പരാതി സമിതിയുടെ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ സർവിസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നാണ് സമിതിയുടെ റിപ്പോർട്ട്. റിപ്പോർട്ട് കൈമാറി പത്ത് ദിവസം ആകുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാെണന്നാണ് ആക്ഷേപം. അതേസമയം അഴിമതി നടത്തിയെന്ന പരാതികളിൽ ഇൗ ഉദ്യോഗസ്ഥയെ ജൂലൈയിൽ സസ്പെന്‍ഡ് ചെയ്തിരുന്നു. അതിന് ശേഷമാണ് ഇൗ പരാതി ഉയർന്നത്. ഉദ്യോഗസ്ഥക്കെതിരായ അഴിമതി ആരോപണം അന്വേഷിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story