Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:29 AM IST Updated On
date_range 9 Aug 2021 5:29 AM ISTസമാന്തര എക്സ്ചേഞ്ച്: ബംഗളൂരുവിലെ അന്വേഷണത്തിൽഡിജിറ്റൽ തെളിവുകൾ ലഭിച്ചു
text_fieldsbookmark_border
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ അന്വേഷണത്തിനായി ബംഗളൂരുവിലെത്തിയ അന്വേഷണ സംഘത്തിന് നിരവധി ഡിജിറ്റൽ തെളിവുകൾ ലഭിച്ചു. കേരളത്തിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥർ വരുംദിവസങ്ങളിൽ ഇവയുടെ വിശദ പരിശോധന നടത്തും. മൈസൂരുവിലും ബംഗളൂരുവിലും അറസ്റ്റിലായ പ്രതികളെ കോഴിക്കോട്ടെത്തിച്ച് ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലും വൈകാതെ തീരുമാനമുണ്ടാകും. ശേഖരിച്ച ഉപകരണങ്ങളുടെയും േഡറ്റയുടെയും ഫോറൻസിക് പരിശോധന അടുത്ത ദിവസം ആരംഭിക്കും. പ്രാഥമിക പരിശോധനയിൽതന്നെ ചില സുപ്രധാന വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണസംഘത്തിനായിട്ടുണ്ട്. ഹവാല പണമിടപാടുകൾക്കുള്ള പ്രധാന ചാനലായി സംഘം പ്രവർത്തിച്ചിരുെന്നന്നാണ് പ്രാഥമിക നിഗമനം. ടെലികോം മേഖലയിലെ തട്ടിപ്പ് മാത്രമായി ചുരുക്കി കാണാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതിനിടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിനാവശ്യമായ ഉപകരണങ്ങൾ ഡൽഹി വിമാനത്താവളത്തിലൂടെയും കടത്തിയതായും വിവരം ലഭിച്ചു. റിമാൻഡിൽ കഴിയുന്ന ഇബ്രാഹീം പുല്ലാട്ട ടക്കമുള്ളവർക്ക് ഇതിലും പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സി ബ്രാഞ്ച് ഉദ്യോഗസ്ഥർ അടുത്തദിവസം ഡൽഹിയിലേക്ക് പോയേക്കും. അസം, തെലങ്കാന, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതികൾ അനധികൃത ഇടപാടുകൾ നടത്തിയതായും വിവരമുണ്ടെങ്കിലും ഇക്കാര്യം സമഗ്രാന്വേഷണത്തിലേ വ്യക്തമാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story