Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:29 AM IST Updated On
date_range 9 Aug 2021 5:29 AM ISTനാടാർ സമുദായത്തെ മുഖ്യമന്ത്രി വഞ്ചിച്ചു ^കെ. മുരളീധരൻ
text_fieldsbookmark_border
നാടാർ സമുദായത്തെ മുഖ്യമന്ത്രി വഞ്ചിച്ചു -കെ. മുരളീധരൻ തിരുവനന്തപുരം: നാടാർ സംവരണം തെരഞ്ഞെടുപ്പ് ജയിക്കാന്‍വേണ്ടി പിണറായി വിജയൻ കളിച്ച നാടകമാണെന്ന് കെ. മുരളീധരൻ എം.പി. പത്ത് വോട്ടിന് വേണ്ടി മുഖ്യമന്ത്രി നാടാർ സമുദായത്തെ വഞ്ചിച്ചു. സംവരണം നടപ്പാക്കാനാകില്ലെന്ന് നിയമോപദേശം സർക്കാറിന് ലഭിച്ചിട്ടും തെറ്റിദ്ധരിപ്പിക്കാനാണ് പിണറായി ഇങ്ങനെ ഒരുനിയമം കൊണ്ടുവന്നത്. ചെയ്ത തെറ്റിന് മാപ്പ് പറയാൻ പിണറായി വിജയൻ തയാറാകണമെന്നും കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ കെ. മുരളീധരന്‍ പറഞ്ഞു. നിയമവകുപ്പിൽനിന്ന് അനുമതി ലഭിക്കാത്തതിനാലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നാടാർ സംവരണം നടപ്പാക്കുന്നതിൽനിന്ന് പിന്മാറിയത്. നാടാര്‍ വോട്ടുകള്‍ ലഭിക്കാത്തത് തെക്കൻ ജില്ലകളിൽ യു.ഡി.എഫിന് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ തീരുമാനം ഹൈകോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് കെ. മുരളീധരൻെറ പ്രതികരണം. സംസ്ഥാനം നേരിടുന്ന വാക്സിൻ ക്ഷാമത്തിന് ആരോഗ്യ മന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിയെ കാണാൻ യു.ഡി.എഫ് എം.പിമാർ തയാറാണെന്നും ആരോഗ്യമന്ത്രി ഇതിന് തയാറുണ്ടോയെന്നും കെ. മുരളീധരൻ ചോദിച്ചു. പുറത്തിറങ്ങാൻ വാക്സിൻ-ആർ.ടി.പി.സി.ആർ രേഖയും വേണമെന്ന നിബന്ധനയിൽ ആലോചനകൾ ഇല്ലാതെ ഒറ്റയടിക്കാണ് സർക്കാർ തീരുമാനം എടുക്കുന്നത്. ഇതിൽ വിഡ്ഢിത്തരങ്ങൾ മാത്രം ഉൾപ്പെട്ട പിണറായി ടച്ച് ആണ് കാണുന്നതെന്നും കെ. മുരളീധരൻ പരിഹസിച്ചു. പ്രതിപക്ഷ നേതാവിനെക്കുറിച്ചോ കെ.പി.സി.സി പ്രസിഡൻറിനെക്കുറിച്ചോ പരാതി പറയേണ്ട രാഷ്ട്രീയ സാഹചര്യമില്ല. ലീഗിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ആ പാർട്ടിക്കുണ്ടെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story