Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡ്രൈവിങ് പരിശീലനം...

ഡ്രൈവിങ് പരിശീലനം മദ്യലഹരിയിൽ, കണ്ണടച്ച്​ മോ​േട്ടാർ വാഹനവകുപ്പ്​ ഓപറേഷൻ സേഫ് ഡ്രൈവിൽ കണ്ടെത്തിയത്​ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

text_fields
bookmark_border
തിരുവനന്തപുരം: മദ്യപിച്ചും സിഗ്​നലുകളെക്കുറിച്ച്​ ബോധ്യമില്ലാതെയും ഡ്രൈവിങ്​ പരിശീലനം നടക്കു​​േമ്പാഴും കണ്ണടച്ച്​ മോ​േട്ടാർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ. സംസ്ഥാന വ്യാപകമായി വിജിലൻസ്​ നടത്തിയ മിന്നൽ പരിശോധനയിലാണ്​ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ​. മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന യോഗ്യതയില്ലാത്തവരാണ് മലപ്പുറം, പത്തനംതിട്ട, കൊല്ലം, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലെ ചില ഡ്രൈവിങ്​ സ്കൂളുകളിൽ പരിശീലനം നൽകുന്നതെന്ന് കണ്ടെത്തി. പരിശീലനം നൽകുന്ന സ്ഥാപനങ്ങളിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ നിശ്ചിത ഇടവേളകളിൽ പരിശോധിക്കണമെന്ന ചട്ടം പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളിലെ മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ നടത്തുന്നി​െല്ലന്നും കണ്ടെത്തി. പെരുമ്പാവൂർ, നെടുമങ്ങാട്, മൂവാറ്റുപുഴ, കണ്ണൂർ എന്നിവിടങ്ങളിലെ ചില ഡ്രൈവിങ്​ സ്കൂളുകാർ പരിശീലനം നടത്താനെത്തുന്നവരോട് തോന്നിയ പോലെ ഫീസ് ഈടാക്കുന്നതായും പത്തനംതിട്ട പുളികീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ്​ സ്കൂളിലെ പരിശീലകൻ പരിശീലനം നൽകുന്ന സമയം മദ്യപിച്ചിരുന്നതായും വ്യക്തമായി. നെയ്യാറ്റിൻകരയിലെ പരിശീലകന് ട്രാഫിക് സിഗ്​നലുകളെ കുറിച്ചോ വാഹന ഭാഗങ്ങളെ കുറിച്ചോ യാതൊരു വിധ അറിവുമില്ല. നെടുമങ്ങാട്, കണ്ണൂർ ജില്ലയിലെ തോട്ടട എന്നിവിടങ്ങളിലെ ഡ്രൈവിങ്​ ടെസ്​റ്റ്​ നടത്തുന്ന ഗ്രൗണ്ടുകളിലെ കാമറ പ്രവർത്തിക്കുന്നില്ല. കൊല്ലത്തെ ചില ഡ്രൈവിങ്​ സ്കൂളുകളിൽ നമ്പർ പ്ലേറ്റുകളില്ലാത്ത വാഹനങ്ങൾ പരിശീലനത്തിന് ഉപയോഗിക്കുന്നതായും ചില ഡ്രൈവിങ്​സ്കൂളുകളുടെ അനധികൃത ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നതായും വിജിലൻസ് കണ്ടെത്തി. വിശദമായ റിപ്പോർട്ട് മേൽ നടപടികൾക്കായി സർക്കാറിലേക്ക്​ അയച്ചുകൊടുക്കുമെന്ന്​ വിജിലൻസ് ഡയറക്ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story