Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:31 AM IST Updated On
date_range 6 Aug 2021 5:31 AM ISTനിയമസഭ പരിഷ്കാരങ്ങൾ പരിശോധിക്കാൻ സമിതി
text_fieldsbookmark_border
തിരുവനന്തപുരം: ഇ-നിയമസഭ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചോദ്യോത്തരം ഉള്‍പ്പെടെയുള്ള നടപടികളിലെ പരിഷ്‌കാരങ്ങള്‍ വിശദമായി പരിശോധിച്ച് ശിപാര്‍ശ ചെയ്യുന്നതിന് അഡ്‌ഹോക്ക് സമിതി രൂപവത്കരിക്കുന്നത് പരിഗണിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. ഇ-നിയമസഭ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്നതോടെ നിയമസഭ നടപടിക്രമങ്ങളില്‍ കുറെയേറെ പരിഷ്‌കാരങ്ങള്‍ ആവശ്യമായിവരും. ചോദ്യങ്ങള്‍ക്ക് സമയത്തിന് മറുപടി ലഭിക്കുന്നില്ലെന്ന അനൂപ് ജേക്കബിൻെറ ക്രമപ്രശ്‌നത്തില്‍ സഭയില്‍ റൂളിങ് നല്‍കുകയായിരുന്നു സ്പീക്കര്‍. ഇപ്പോഴത്തെ മന്ത്രി കെ. രാധാകൃഷ്ണന്‍ സഭാധ്യക്ഷനായിരുന്ന 12ാം കേരള നിയമസഭയില്‍ ഇത്തരത്തിൽ സമിതി രൂപവത്കരിച്ച കാര്യവും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ഉടന്‍ യുക്തമായ തീരുമാനം കൈക്കൊള്ളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story