Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:31 AM IST Updated On
date_range 6 Aug 2021 5:31 AM ISTപി.ആർ. ശ്രീജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
text_fieldsbookmark_border
തിരുവനന്തപുരം: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും. മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിൻെറ നേട്ടത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണെന്നും പിണറായി വിജയൻ ട്വീറ്റ് ചെയ്തു. വെങ്കല മെഡൽ മത്സരത്തിൽ ജർമനിയുടെ നിരവധി ആക്രമണങ്ങൾ തട്ടിത്തെറിപ്പിച്ചത് ശ്രീജേഷിൻെറ കാവൽമികവാണെന്നും അദ്ദേഹത്തിന് അർഹമായ എല്ലാ അംഗീകാരവും കേരള സർക്കാർ നൽകുമെന്നും കായികമന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. ഹോക്കിയുടെ പ്രചാരണത്തിന് കായികവകുപ്പ് വിപുലമായ പരിപാടികൾ ആവിഷ്കരിക്കും. കേരളത്തിൽ കൂടുതൽ ഹോക്കി ടർഫുകൾ ഒരുക്കും. ഹോക്കി ടൂർണമൻെറുകളും സംഘടിപ്പിക്കും. ഹോക്കിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള പരിപാടികളും പദ്ധതികളും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ കൂടിയായ ശ്രീജേഷിനെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story