Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരംകൊള്ള: സാജനെതിരെ...

മരംകൊള്ള: സാജനെതിരെ നടപടിക്ക്​ സംസ്ഥാനം കേന്ദ്രാനുമതി തേടുന്നു

text_fields
bookmark_border
തിരുവനന്തപുരം: മുട്ടിൽ മരംകൊള്ളയിൽ ആരോപണം നേരിടുന്ന സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി. സാജനെതിരായ സസ്പെൻഷൻ ശിപാർശയിൽ സംസ്ഥാനം കേന്ദ്രാനുമതി തേടുന്നു. അന്വേഷണ റിപ്പോർട്ട് അവ്യക്തമാണെന്നും കൂടുതൽ വിശദീകരണങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് മടക്കിയതിന്​ പിന്നാലെയാണ്​ ഇപ്പോൾ കേന്ദ്രാനുമതി തേടുന്നത്​. അതേസമയം, നടപടി ഉടൻ ഉണ്ടാകുമെന്ന്​ നിയമസഭയിലടക്കം വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനെതിരെ നടപടി എളുപ്പമാവില്ലെന്ന വാദം ശക്തമായിട്ടുണ്ട്​. ​െഎ.എഫ്​.എസ്​ കേഡറിലെ ഉദ്യോഗസ്ഥനെതിരെ നടപടിയിൽ കേന്ദ്ര സർക്കാർ അനുമതി കൂടി വേണമെന്നാണ്​ വിശദീകരണം. അതി​ൻെറ അടിസ്ഥാനത്തിൽ റിപ്പോർട്ട്​ ഇപ്പോൾ സെക്ര​േട്ടറിയറ്റ്​ ജി.െഎ.ഡിയിലെ ഒാൾ ഇന്ത്യ സർവിസ്​ (സി) വിഭാഗത്തി​ലാണ്. മരംമുറി അന്വേഷണം വഴിതെറ്റിക്കാൻ സാജൻ ഇടപെ​െട്ടന്നും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത മേപ്പാടി ഫോറസ്​റ്റ്​ റേഞ്ച് ഓഫിസറെ കേസിൽ കുടുക്കാൻ ശ്രമിച്ചതായുമാണ്​ റിപ്പോർട്ടിലെ കണ്ടെത്തൽ. മരംകടത്തിനുശേഷം ഇൻസ്പെക്​ഷൻ ആൻഡ്​ ഇവാ​േല്വഷൻ വിങ്ങി​ൻെറ താൽക്കാലിക ചുമതലയിരുന്നപ്പോഴാണ്​ മേപ്പാടി റേഞ്ച് ഓഫിസർക്കെതിരെ സാജൻ റിപ്പോർട്ട് നൽകിയത്. വയനാട്​, മണിക്കുന്ന് മലയിലെ നിക്ഷിപ്ത വനഭൂമിയിൽനിന്ന് ഭൂവുടമ ഏഴ്​ ഈട്ടിമരം മുറിച്ചുകടത്തിയെന്നും അതിന് റേഞ്ച് ഓഫിസർ ഒത്താശ ചെയ്തു എന്നുമായിരുന്നു റിപ്പോർട്ട്. ഇത് വ്യാജമാണെന്നും ഉടമയുടേത്​ പട്ടയഭൂമിയാണെന്നും ഉത്തരമേഖലാ ചീഫ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ നടത്തിയ പരിശോധനയിൽ ബോധ്യമായി. മുട്ടിൽ മരംകൊള്ള തടഞ്ഞതി​ൻെറ വൈരാഗ്യത്തിൽ പ്രതികളുമായി ഒത്തുകളിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്നും വി​േനാദ്​ കുമാർ റിപ്പോർട്ട്​ ചെയ്​തു. ഇതിന്മേലാണ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ്​ കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ വീണ്ടും അന്വേഷണം നടത്തിയത്. വിനോദ് കുമാറി​ൻെറ കണ്ടെത്തലുകൾ ശരിവെക്കുന്നതാണ് രാജേഷ് രവീന്ദ്ര​ൻെറ റിപ്പോർട്ടും. അതി​ൻെറ അടിസ്ഥാനത്തിലാണ്​ സസ്പെൻഷന് ശിപാർശ ചെയ്തത്​. ഫയൽ ജൂ​ൈല 12ന് വനംമന്ത്രിക്ക് നൽകി. ചീഫ് സെക്രട്ടറിയും ശിപാർശ ശരി​െവച്ചു. 20ന് ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയെങ്കിലും കൂടുതൽ വ്യക്തത ആവശ്യപ്പെട്ട്​ വനംമന്ത്രിക്ക്​ തിരിച്ചുനൽകി. അതാണ്​ ഇപ്പോൾ എ.െഎ.എസ്​ സെക്​ഷനിൽ നടപടി കാത്തിരിക്കുന്നത്​. -എ. സക്കീർ ഹുസൈൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story