Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുതലപ്പൊഴി:...

മുതലപ്പൊഴി: മരിച്ചവരുടെ എണ്ണത്തെച്ചൊല്ലി സഭയിൽ തർക്കം

text_fields
bookmark_border
തിരുവനന്തപുരം: അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ എണ്ണത്തെച്ചൊല്ലി നിയമസഭയില്‍ മന്ത്രി സജി ചെറിയാനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മില്‍ തർക്കം. അപകടങ്ങൾ തുടർക്കഥയായ മുതലപ്പൊഴി തുറമുഖത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിനിടെയായിരുന്നു വാദപ്രതിവാദം. ഇൗ സർക്കാർ വന്ന ശേഷം നാലുപേരാണ്​ മരിച്ചതെന്ന്​ മന്ത്രി പറഞ്ഞപ്പോൾ ഇൗ വർഷം പത്ത്​ പേരും 2016 മുതൽ 60 പേരും മരി​െച്ചന്ന്​ നോട്ടീസ്​ ഉന്നയിച്ച എം. വിൻസൻെറ്​ തിരിച്ചടിച്ചു. 2011നുശേഷം അവിടെ 16 പേർ മാത്രമേ മരിച്ചിട്ടുള്ളൂവെന്ന്​ മന്ത്രി വിശദീകരിച്ചു. ആറ്​ വർഷം കൊണ്ട്​ 60 പേർ മരി​െച്ചന്ന്​ പ്രതികരിച്ച പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ, 2018ൽ 18 പേർ മരിച്ചതായി തുറമുഖ വകുപ്പ്​ വിവരാവകാശ പ്രകാരം മറുപടി നൽകിയിട്ടുണ്ടെന്ന്​ ചൂണ്ടിക്കാട്ടി. ത​​േൻറത്​ ​പൊലീസ്​ കണക്കാണെന്നും അപ്പുറത്തും ഇപ്പുറത്തും പലരും മരിച്ചിട്ടുണ്ടാകാമെന്നും മന്ത്രി പറഞ്ഞു. ത​േൻറത്​ തുറമുഖ വകുപ്പ്​ തന്നെ നൽകിയ കണക്കാണെന്നായി പ്രതിപക്ഷനേതാവ്​. ഇതോടെ മ​ന്ത്രി ത​ൻെറ കണക്കിലെ പേരുകൾ വായിച്ചു. പിന്നാലെ പ്രതിപക്ഷനേതാവും പട്ടിക വായിച്ചു. 16 പേര്‍ മാത്രമാണ് അവിടെ മരിച്ചതെന്ന് മുതലപ്പൊഴി ഹാര്‍ബറില്‍ പോയി പറയാന്‍ മന്ത്രിക്ക് ധൈര്യമുണ്ടോയെന്നും പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചു. മുതലപ്പൊഴി, വിഴിഞ്ഞം, കാസര്‍കോട്​ എന്നിവിടങ്ങളിലുള്ള മത്സ്യബന്ധന തുറമുഖങ്ങളില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നും പരിഹരിക്കാൻ ശ്രമം നടക്കുകയാ​െണന്നും മന്ത്രി വിശദീകരിച്ചു. മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിര്‍മാണത്തെക്കുറിച്ച് ചെന്നൈ ഐ.ഐ.ടി പഠനം നടത്തുകയാണ്​. തീരമേഖലയുടെ കണ്ണീർ അഞ്ച്​ വർഷം കൊണ്ട്​ പൂർണമായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. പ്രശ്​നം അടിയന്തരമായി പരിഹരിക്കണമെന്ന്​ പ്രതിപക്ഷവും ആവശ്യപ്പെട്ടു. മുതലപ്പൊഴിയിലെ അടിക്കടിയുള്ള അപകടങ്ങളെ കുറിച്ച്​ 'മാധ്യമം' തുടർച്ചയായി റിപ്പോർട്ടുകൾ നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story