Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:31 AM IST Updated On
date_range 6 Aug 2021 5:31 AM ISTതൊഴിലുറപ്പ് വേതന വിതരണം ജാതിതിരിച്ച്: കേന്ദ്രത്തെ എതിർപ്പറിയിക്കും
text_fieldsbookmark_border
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളെ ജാതീയമായി വിഭജിക്കാനുള്ള കേന്ദ്രത്തിൻെറ നീക്കം അംഗീകരിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ പ്രസ്താവിച്ചു. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കും. സി.കെ. ഹരീന്ദ്രൻെറ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. നേരത്തെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് വേതനം ഒറ്റ അക്കൗണ്ടിലാണ് വന്നിരുന്നത്. പുതിയ നിർദേശത്തില്‍ എസ്.സി, എസ്.ടി, മറ്റുള്ളവര്‍ എന്നിങ്ങനെ തരംതിരിച്ച് മൂന്ന് അക്കൗണ്ടുകള്‍ വേണമെന്നാണ് പറയുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തൊഴിലിടത്തെ വിവേചനത്തിനും തൊഴിലിടങ്ങള്‍ സങ്കീര്‍ണമാക്കുന്നതിനും ഇത് കാരണമാകും. കേന്ദ്രത്തിൻെറ പ്രതികരണം ലഭിച്ചശേഷം മറ്റ് കാര്യങ്ങള്‍ ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു. പച്ചത്തേങ്ങ 32 രൂപക്ക് സംഭരിക്കും -മന്ത്രി പ്രസാദ് തിരുവനന്തപുരം: വിലയിടിവിൻെറ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. തൃശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ തേങ്ങക്ക് വിലയിടിെഞ്ഞന്ന റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണിതെന്ന് കുറുക്കോളി മൊയ്തീൻെറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി. കൊപ്രക്ക് പകരം പച്ചത്തേങ്ങക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അവർ അതിന് തയാറല്ല. കൊപ്ര വില അടിസ്ഥാനപ്പെടുത്തിയാണ് പച്ചത്തേങ്ങക്കും മിനിമം താങ്ങുവില നിർണയിക്കുന്നത്. കൊപ്രക്ക് 193.35 രൂപയാണ് താങ്ങുവില. ഇതനുസരിച്ച് പച്ചത്തേങ്ങക്ക് 28 രൂപയാണ് കേന്ദ്രം നിശ്ചയിച്ച താങ്ങുവില. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം വിലയിരുത്തി നാലുരൂപ കൂടി ചേർത്ത് 32 രൂപക്കാണ് ഇവിടെ തേങ്ങ സംഭരിക്കുന്നത്. കേരഫെഡ്, നാളികേര വികസന കോർപറേഷൻ എന്നിവയെ നോഡൽ ഏജൻസിയായി നിശ്ചയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story