Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:31 AM IST Updated On
date_range 6 Aug 2021 5:31 AM ISTപച്ചക്കറി കൃഷി ഉദ്ഘാടനം
text_fieldsbookmark_border
ആറ്റിങ്ങൽ: ചിറയിൻകീഴ് ശാർക്കര ശ്രീചിത്തിര വിലാസം ബോയ്സ് ഹൈസ്കൂളിലെ 1985 ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മയായ ചിത്തിരത്തോണി 85 ആരംഭിച്ച 'ചിത്തിരത്തോണിയിൽ ഒത്തിരി ജൈവപച്ചക്കറി' കൃഷിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. വിഷരഹിത ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നാം മുന്നേറണമെന്ന് മന്ത്രി പറഞ്ഞു. രക്ഷാധികാരി മനോജ് ബി. ഇടമനക്ക് ഗ്രോബാഗ് നൽകി. സ്പ്രേയർ യൂനിറ്റുകൾ വിതരണം മന്ത്രി വൈസ് പ്രസിഡൻറ് കെ. വേണുവിന് നൽകി നിർവഹിച്ചു. പ്രസിഡൻറ് ജോയ് പുഷ്പ അധ്യക്ഷത വഹിച്ചു. എസ്.സജി, പി.പ്രേംകുമാർ, ടി.അനിൽകുമാർ, എസ്.ശിവറാം, എ.മനു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story