Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:30 AM IST Updated On
date_range 6 Aug 2021 5:30 AM ISTഎ.ഐ.എസ്.എഫ് അവകാശപത്രിക മാർച്ച്
text_fieldsbookmark_border
ആറ്റിങ്ങൽ: എ.ഐ.എസ്.എഫ് ആറ്റിങ്ങൽ ഡി.ഇ ഓഫിസിലേക്ക് അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു. സംഘടനാ സ്വാതന്ത്ര്യം നിലനിർത്താൻ നിയമനിർമാണം നടത്തുക, കോവിഡ് സാഹചര്യത്തിൽ വിദ്യാഭ്യാസ വായ്പ തിരിച്ചടവിൽ സാവകാശവും മൊറട്ടോറിയം അനുവദിക്കുക, മുഴുവൻ വിദ്യാർഥികൾക്കും വാക്സിൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ജില്ല പ്രസിഡൻറ് ശരൺ ശശാങ്കൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് അതുൽ രാജ് അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി അനീസ്, സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ആൻറസ്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ആറ്റിങ്ങൽ ശ്യാം, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു, അനന്തു സതീശൻ, അമജേഷ്, വൈശാഖ്, സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story