Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോൺഗ്രസിൽ ഉടൻ പലതും...

കോൺഗ്രസിൽ ഉടൻ പലതും സംഭവിക്കും^പി.സി. ചാക്കോ

text_fields
bookmark_border
കോൺഗ്രസിൽ ഉടൻ പലതും സംഭവിക്കും-പി.സി. ചാക്കോ കൊല്ലം: ആഗസ്​റ്റ്​ 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറിയും അപ്രതീക്ഷിതമായത്​ പലതും സംഭവിക്കുകയും ചെയ്യുമെന്ന്​ എൻ.സി.പി സംസ്ഥാന പ്രസിഡൻറ്​ പി.സി. ചാക്കോ. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ നിശ്ചയിക്കുന്നതോടെ പലതും സംഭവിക്കുമെന്ന്​ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ്​നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ്​ ചെന്നിത്തലയുടെയും പിന്തുണയില്ലാതെ കെ.പി.സി.സി പ്രസിഡൻറിന്​ ഒന്നും ചെയ്യാനാവില്ല. കോൺഗ്രസും യു.ഡി.എഫും മാറാൻ പോവുകയാണ്​. ഘടകകക്ഷികൾ പലതും അവസരം കിട്ടിയാൽ മുന്നണി വിടാൻ കാത്തിരിക്കുന്നു. യു.ഡി.എഫ്​ ഭരണത്തിൽ തിരിച്ചുവരാൻ ഒരു സാധ്യതയുമില്ല. രാഷ്​ട്രീയയാഥാർഥ്യം ഉൾ​െക്കാള്ളുന്ന കോൺഗ്രസുകാർ പാർട്ടി വിടും. വളരെ അപമാനിതനായാണ്​ കെ.വി. തോമസ്​ ​കോൺഗ്രസിൽ കഴിയുന്നത്​. പാർട്ടി വിടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം ആലോചിച്ചേക്കാം. കുണ്ടറ സംഭവത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനെ കുടുക്കാനുള്ള ​​ശ്രമങ്ങളാണ്​ നടന്നത്​. നൂറുശതമാനവും ആസൂത്രിതമായിരുന്നു ആ നീക്കങ്ങൾ. ഫോണിൽ അദ്ദേഹം പറഞ്ഞിടത്തോളം കാര്യങ്ങൾ പറയാവുന്നതുതന്നെയാണ്​. എന്നാൽ കൂടുതൽ സൂക്ഷിച്ച്​ പോകാൻ അദ്ദേഹത്തോട്​ പറഞ്ഞിട്ടുണ്ടെന്നും പി.സി. ചാക്കോ അറിയിച്ചു. സംസ്ഥാന വൈസ്​​ പ്രസിഡൻറ്​ ലതികാ സുഭാഷ്​, ജനറൽ സെക്രട്ടറി കെ.ആർ. രാജൻ, ജില്ല പ്രസിഡൻറ്​ ധർമരാജൻ തുടങ്ങിയവരും പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story