Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:28 AM IST Updated On
date_range 6 Aug 2021 5:28 AM ISTപരോളിലിറങ്ങിയ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
കൊട്ടാരക്കര: കൊലപാതകക്കേസിൽ ശിക്ഷ കാലാവധിക്കിടെ പരോളിലിറങ്ങിയ പ്രതി തൂങ്ങിമരിച്ചനിലയിൽ. കൊട്ടാരക്കര പൂവറ്റൂർ രാജേഷ് ഭവനിൽ തുളസീധരൻ പിള്ള (60) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പെരുംകുളത്തെ ബന്ധുവീടിന് സമീപം റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 10 വർഷം മുമ്പുള്ള കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് തുളസീധരൻ പിള്ള. പരോളിലിറങ്ങി സ്വന്തം വീട്ടിലെത്തിയപ്പോൾ വീട്ടുകാർ സ്വീകരിക്കാൻ തയാറായില്ല. പെരുംകുളത്തെ ബന്ധുവീട്ടിലുമെത്തിയപ്പോഴും സമാന സ്ഥിതിയായിരുന്നു. തുടർന്നാണ് തൂങ്ങിമരിച്ചതെന്നാണ് കരുതുന്നത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഭാര്യ: വസന്തകുമാരി അമ്മ, മക്കൾ: രാജേഷ് കുമാർ, രാജി. മരുമക്കൾ: ജയ, രാജീവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story