Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2021 5:32 AM IST Updated On
date_range 25 July 2021 5:32 AM IST- ഡേറ്റ തട്ടിപ്പ് ആരോപണം; സേവ് യൂനിവേഴ്സിറ്റി സമിതിക്കെതിരെ നിയമ നടപടിക്ക് ഡോ. വിജിക്ക് അനുമതി
text_fieldsbookmark_border
തിരുവനന്തപുരം: ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഡേറ്റ തട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർത്തിയതിന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഭാരവാഹികൾക്കെതിരെ നിയമനടപടിക്ക് മുൻ എം.പി പി.കെ. ബിജുവിൻെറ ഭാര്യക്ക് കേരള സർവകലാശാല സിൻഡിക്കേറ്റ് അനുമതി നൽകി. കേരള സർവകലാശാല ബയോകെമിസ്ട്രി വിഭാഗത്തിൽ അസി. പ്രഫസറാണ് ബിജുവിൻെറ ഭാര്യ ഡോ. വിജി വിജയൻ. അസി. പ്രഫസർ നിയമനവുമായും ഗവേഷണ പ്രബന്ധങ്ങളുമായും ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും വ്യാജവാർത്തകൾ സൃഷ്ടിക്കുകയും ചെയ്യുന്ന സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഭാരവാഹികൾക്കെതിരെ നിയമ നടപടിക്ക് അനുമതി തേടി വി.സിക്ക് വിജി നൽകിയ അപേക്ഷയിലാണ് തീരുമാനം. വിജി േഡറ്റ തട്ടിപ്പ് നടത്തിയതായും ഇൗ ഗവേഷണ പ്രസിദ്ധീകരണങ്ങൾകൂടി കണക്കിലെടുത്താണ് ബയോകെമിസ്ട്രി വിഭാഗത്തിൽ നിയമനം ലഭിച്ചതെന്നും സേവ് യൂനിവേഴ്സിറ്റി സമിതി ഗവർണർക്കും വി.സി ക്കും പരാതി നൽകിയിരുന്നു. 120ഒാളം അപേക്ഷകരിൽ ഉയർന്ന യോഗ്യതകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും അധ്യാപന പരിചയമുള്ളവരെയും ഒഴിവാക്കി വിജിക്ക് ഒന്നാംറാങ്ക് നൽകിയത് നേരത്തേ വിവാദമായിരുന്നു. നിയമ നടപടിക്ക് അനുമതി നൽകിയെങ്കിലും അനുബന്ധ ചെലവുകൾ വഹിക്കുന്നത് സംബന്ധിച്ച തീരുമാനം സർവകലാശാല എടുത്തിട്ടില്ല. ആർ.എസ്. ശശികുമാറും എം. ഷാജർഖാനുമാണ് സേവ് യൂനിവേഴ്സിറ്റി സമിതിയുടെ നിലവിലെ ഭാരവാഹികൾ. ------------------------- പരാതിക്ക് പിന്നാലെ പ്രസിദ്ധീകരണത്തിൽ തിരുത്തൽ വരുത്തിയെന്ന് തിരുവനന്തപുരം: ഗവേഷണ പ്രസിദ്ധീകരണങ്ങളിലെ ഡേറ്റ തട്ടിപ്പ് വിവാദത്തിൽ ഡോ. വിജി വിജയൻ തനിക്ക് പറ്റിയ വീഴ്ച മാപ്പാക്കണമെന്ന് അഭ്യർഥിച്ച് ബ്രിട്ടീഷ് ഫാർമക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച തിരുത്തൽ രേഖ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പുറത്തുവിട്ടു. ഡേറ്റ തട്ടിപ്പ് സംബന്ധിച്ച് കമ്മിറ്റി നൽകിയ പരാതിയെ തുടർന്നാണ് ക്ഷമാപണത്തോടെ ജേണലിൽ തിരുത്തൽ പ്രസിദ്ധീകരിച്ചതെന്ന് സേവ് യൂനിവേഴ്സ്റ്റി കാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഡേറ്റ തട്ടിപ്പിൽ പരാതി ഉന്നയിക്കപ്പെട്ട ശേഷമാണ് വിജി വിജയൻെറ ഗവേഷണ മേൽനോട്ടം വഹിച്ച പ്രഫസറും വിജി വിജയനും വീഴ്ച ചൂണ്ടിക്കാട്ടി പ്രസാധകരോട് ക്ഷമാപണം നടത്തിയതെന്ന് സമിതി ആരോപിച്ചു. ഇൗ സാഹചര്യത്തിൽ നിയമന അപേക്ഷക്കൊപ്പം വിജി വിജയൻ സർവകലാശാലയിൽ സമർപ്പിച്ച എല്ലാ ഗവേഷണ രേഖകളും വിദഗ്ധ സമിതിയെകൊണ്ട് പരിശോധിക്കണമെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി വി.സിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story