Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2021 5:32 AM IST Updated On
date_range 25 July 2021 5:32 AM ISTവിവാദ പ്രസംഗം: വൈദികൻ അറസ്റ്റിൽ
text_fieldsbookmark_border
നാഗർകോവിൽ: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ വൈദികൻ അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ പനവിളയിലെ ഇടവക വികാരി ജോർജ് പൊന്നയ്യയെയാണ് മധുരയിൽനിന്ന് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടോടെ കുഴിത്തുറ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അരുമനയിൽ കഴിഞ്ഞ 18ന് സംഘടിപ്പിച്ച യോഗത്തിലാണ് ഫാ. ജോർജ് പൊന്നയ്യ വിവാദ പ്രസംഗം നടത്തിയത്. പ്രസംഗം സമൂഹമാധ്യമങ്ങളിലും വൈറലായി. ഇതിനെതിരെ ബി.ജെ.പിയും വിവിധ ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു. അരുമന പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മതവിഭാഗങ്ങൾക്കിടയിൽ വേർതിരിവുണ്ടാക്കൽ ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തി അദ്ദേഹത്തിനെതിരെ കേസെടുത്തു. എഡിറ്റ് ചെയ്ത വിഡിയോ ആണ് ചിലർ പ്രചരിപ്പിക്കുന്നതെന്നും തൻെറ പ്രസംഗത്തിൽ ഹിന്ദു സഹോദരങ്ങളെ അപമാനിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം രേഖപ്പെടുത്തുെന്നന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ വിശദീകരിച്ചിരുന്നു. വൈദികൻെറ പ്രസംഗത്തെ കുഴിത്തുറ രൂപത അപലപിച്ചു. തമിഴ് നാട് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ പീറ്റർ അൽഫോൻസും വിമർശനവുമായി രംഗത്തെത്തി. ഫാ. ജോർജ് പൊന്നയ്യയുടെ സംഘടനയുമായി രൂപതക്ക് ബന്ധമില്ലെന്ന് മധുര ആർച്ച് ബിഷപ് റവ.ആൻറണി പപ്പുസ്വാമി പറഞ്ഞു. ചിത്രം: Father.GeorgePonnaia in Aruvamozhi police station.jpg മധുരയിൽനിന്ന് ജോർജ് പൊന്നയ്യയെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story