Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൗരിയമ്മയുടെ ഭരണ...

ഗൗരിയമ്മയുടെ ഭരണ സംഭാവനകളേക്കാൾ വിലപ്പെട്ടത് ​പോരാട്ടങ്ങൾ -ഉമ്മൻ ചാണ്ടി

text_fields
bookmark_border
തിരുവനന്തപുരം: ജനപ്രതിനിധി എന്ന നിലയിൽ നൽകിയ സംഭാവനകളേക്കാൾ കെ.ആർ. ഗൗരിയമ്മയെ കേരളം ഒാർക്കുന്നത്​ അവർ നടത്തിയ സമര പോരാട്ടങ്ങളിലൂടെയാകുമെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജെ.എസ്​.എസ്​ സംഘടിപ്പിച്ച ഗൗരിയമ്മ അനുസ്​മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്​ക്കരണ നിയമം, അഴിമതി നിരോധന നിയമം, വനിത കമീഷൻ നിയമം തുടങ്ങിയ ചരിത്രപ്രധാന നിയമനിർമാണങ്ങൾക്ക്​ നേതൃത്വം നൽകിയ വ്യക്തിയാണ്​ ഗൗരിയമ്മ. 1987ലെ തെരഞ്ഞെടുപ്പിൽ ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന പ്രതീതിയുണ്ടായി. ഇടതുപക്ഷം അത്തരത്തിൽ മുദ്രാവാക്യം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ്​ കഴിഞ്ഞപ്പോൾ മുദ്രാവാക്യം മാറിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ജെ.എസ്​.എസ്​ ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻബാബു അധ്യക്ഷത വഹിച്ചു. ബിനോയ്​ വിശ്വം എം.പി, യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ, എം. വിജയകുമാർ, സി.പി. ജോൺ, ജെ.എസ്​.എസ്​ വർക്കിങ്​ പ്രസിഡൻറ്​ അഡ്വ. സജീവ്​ സോമരാജ്​ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story