Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആർ.എസ്​.പി യു.ഡി.എഫിൽ...

ആർ.എസ്​.പി യു.ഡി.എഫിൽ ഉറച്ചുനിൽക്കും

text_fields
bookmark_border
തിരുവനന്തപുരം: യു.ഡി.എഫിൽ ഉറച്ചുനിൽക്കാൻ ആർ.എസ്​.പി. വ്യാഴാഴ്​ച ചേർന്ന സംസ്​ഥാനസമിതി യോഗത്തിലാണ്​ തെരഞ്ഞെടുപ്പ്​ തോൽവിയുടെ പേരിൽ മുന്നണിമാറ്റത്തെപ്പറ്റി​ ആലോചിക്കുകയേ വേണ്ടെന്ന ധാരണയിലെത്തിയത്​. അതേസമയം, മുന്നണിയുടെ കെട്ടുറപ്പിന്​ ദോഷകരമായ തീരുമാനങ്ങൾ തിരുത്തണമെന്ന്​ നേതൃത്വത്തെ പാർട്ടി അറിയിക്കും. തെരഞ്ഞെടുപ്പ്​ തോൽവി മുന്നണിമാറ്റത്തിനുള്ള കാരണമല്ലെന്ന്​ യോഗത്തിൽ സംസാരിച്ച നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫി​​െനതിരെ പ്രവർത്തിച്ചവർക്ക്​ പദവികൾ നൽകുന്നത്​ മുന്നണിക്ക്​ ഗുണകരമല്ല. ഉറച്ച വിജയം പ്രതീക്ഷിച്ച ചവറയിൽ പോലും യു.ഡി.എഫിനെതിരെ പ്രവർത്തിച്ചയാളെയാണ്​ ഇപ്പോൾ മുന്നണി ചെയർമാനാക്കിയിരിക്കുന്നത്​. ഇത്​ മുന്നണിയുടെ കെട്ടുറപ്പിന്​ ഗുണംചെയ്യില്ല. ഇത്തരം നടപടികൾ തിരുത്തണമെന്ന്​ നേതൃത്വത്തോട്​ ആവശ്യപ്പെട്ടും. പാർട്ടി ഇടതുപക്ഷത്തുണ്ടായിരുന്നപ്പോൾ ലഭിച്ചതിനേക്കാൾ പരിഗണന യു.ഡി.എഫിൽനിന്ന്​ കിട്ടുന്നുവെന്ന്​ ഷിബു ബേബിജോൺ യോഗത്തിൽ ചൂണ്ടിക്കാട്ടി. യു.ഡി.എഫിൽ വന്നശേഷമാണ്​ പാർട്ടിക്ക്​ ഒരു എം.പി സ്​ഥാനം കിട്ടിയത്​. ചില സാമൂഹിക മാധ്യമങ്ങൾ തന്നെ ഇടതുമുന്നണിയിൽ എത്തിച്ചിരിക്കുകയാണ്​. മുന്നണിമാറ്റം പാർട്ടി ആലോചിക്കേണ്ട ആവശ്യമേയില്ല. ആഗസ്​റ്റിൽ കൊല്ലത്ത്​ നടത്താനിരുന്ന പ്രവർത്തക സമ്മേളനം കോവിഡ്​ പശ്ചാത്തലത്തിൽ ഒഴിവാക്കുന്നതിനും പകരം സെപ്​റ്റംബറിൽ മൂന്ന്​ മേഖലകളിലായി സമ്മേളനം നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ്​ തോൽവിയെപ്പറ്റി പഠിക്കാൻ ചുമതലപ്പെടുത്തിയ പാർട്ടി സമിതിയുടെ റിപ്പോർട്ട്​ അടുത്ത സംസ്​ഥാന സമിതിയോഗത്തിൽ സമർപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story