Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആൺകുട്ടിക്കുനേരെ...

ആൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. കുണ്ടമൺകടവ് പെരുകാവ് കവലോട്ട്കോണം ഷാരോൺ നിവാസിൽ രതീഷിനെയാണ് (46) വട്ടിയൂർക്കാവ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ സജുകുമാർ, എസ്.ഐ ഷാജി, എ.എസ്.ഐ ഷൗക്കത്ത്, സി.പി.ഒമാരായ അരുൺ, സൈജു, രവി, പ്രവീൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം: prathi ratheesh യുവാവിനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ തിരുവനന്തപുരം: പേട്ടയിൽ യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. ആനയറ കുടവൂർ സ്വദേശികളും സഹോദരങ്ങളുമായ ജിത്തു (25), ജിതിൻ (22) എന്നിവരെയാണ് പേട്ട പൊലീസ് അറസ്​റ്റ്​ ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വൈകുന്നേരം 6.30ഓടെ സുഹൃത്തിനോടൊപ്പം ബൈക്കിൽ വരികയായിരുന്ന കുടവൂർ സ്വദേശി ആദിത്യനെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആദിത്യ​ൻെറ നേതൃത്വത്തിൽ നേരത്തേ പ്രതികളെ വെട്ടിപ്പരിക്കേൽപിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പേട്ട എസ്.എച്ച്.ഒ ബിനുകുമാറി​ൻെറ നേതൃത്വത്തിൽ സി.പി.ഒമാരായ ബിനുകുമാർ, ജയദേവൻ, രഞ്ജിത്, ശ്യാം, ഷമി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചിത്രം:prathikal jithu& jithin ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story