Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2021 5:29 AM IST Updated On
date_range 9 July 2021 5:29 AM ISTനഗരത്തിൽ കോഴിമാലിന്യം നിക്ഷേപിക്കുന്ന വാഹനം പിടികൂടി
text_fieldsbookmark_border
തിരുവനന്തപുരം: അനധികൃതമായി കോഴിമാലിന്യം ശേഖരിച്ച് നഗരത്തിൻെറ വിവിധ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന സംഘങ്ങളെ നഗരസഭയുടെ രാത്രികാല സ്ക്വാഡ് പിടികൂടി. ബുധനാഴ്ച രാത്രി 9.30ഓടെ കുമരിച്ചന്ത മിൽമക്ക് പിറകുവശത്തുള്ള റോഡിലാണ് പാറശ്ശാല സ്വദേശിയുടെ ഒമ്പത് ടൺ സംഭരണശേഷിയുള്ള കെണ്ടയ്നർലോറി പിടികൂടിയത്. ഇതിലേക്ക് കോഴിമാലിന്യം നിക്ഷേപിക്കാനെത്തിയ സ്വകാര്യ അംഗീകൃത ഏജൻസിയുടെ പിക്കപ്പ് ഓട്ടോയും പിടികൂടി. കറുത്ത വലിയ കവറുകളിലാക്കിയാണ് മാലിന്യം കെണ്ടയ്നറിൽ സൂക്ഷിച്ചിരിക്കുന്നത്. ചോദ്യംചെയ്യലിൽ തമിഴ്നാട് പന്നിഫാമിലേക്കാണ് മാലിന്യം കൊണ്ടുപോകുന്നതെന്നായിരുന്നു വാഹന ഉടമകൾ ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാൽ തമിഴ്നാട്ടിലേക്ക് പോകുന്ന വഴിയിൽ പലയിടങ്ങളിലായി ഇവ നിക്ഷേപിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പിന്നീട് കണ്ടെത്തി. നഗരത്തിൽനിന്ന് കോഴിമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സ്വകാര്യ ഏജൻസികൾക്ക് നഗരസഭ ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കാതെ ഏജൻസിയുടെ സംസ്കരണ യൂനിറ്റിലേക്ക് എത്തിക്കണമെന്നുമാണ് നഗരസഭയുമായുള്ള കരാർ. എന്നാൽ ഇത്തരം ഏജൻസികൾ ലൈസൻസ് നേടിയ ശേഷം അനധികൃത ഏജൻസികൾ മാലിന്യം കൈമാറുകയാണ് പതിവ്. പരാതിയെ തുടർന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ജി. മിത്രൻെറ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനോജ്, പ്രവീൺ, ജയകൃഷ്ണൻ, ഷിജുകുമാർ, ഷിനോദ് എന്നിവർ നടത്തിയ പരിശോധയിലാണ് വാഹനങ്ങൾ പിടികൂടിയത്. ലൈസൻസ് നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിച്ച വാഹനത്തിൻെറ മാലിന്യശേഖരണത്തിനുള്ള ലൈസൻസ് റദ്ദ്ചെയ്യുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. കോഴിമാലിന്യം ശേഖരിക്കുന്നതിന് നഗരസഭ ലൈസൻസ് നൽകിയിട്ടുള്ള വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ച് ദിനംപ്രതി നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മേയർ അറിയിച്ചു. ഫോട്ടോ ക്യാപ്ഷൻ: നഗരത്തിൽ കോഴിമാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളെ നഗരസഭയുടെ രാത്രികാല സ്ക്വാഡ് പിടികൂടിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story