Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശവമഞ്ചവുമായി ധർണ

ശവമഞ്ചവുമായി ധർണ

text_fields
bookmark_border
പാറശ്ശാല: പാറശ്ശാല ഗ്രാമപഞ്ചായത്ത് ശ്​മശാന നിരക്ക് ഇരട്ടിയാക്കിയതില്‍ പ്രതിഷേധിച്ച് പാറശ്ശാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന്​ മുന്നില്‍ ശവമഞ്ചംപേറി ധർണ നടത്തി. പ്രവര്‍ത്തനമാരംഭിച്ച് രണ്ടുമാസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് നിരക്ക് വര്‍ധന. തൈക്കാട് ശാന്തികവാടത്തില്‍ പോലും എ.പി.എല്‍-ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക്​ പാറശ്ശാല ഗ്രാമപഞ്ചായത്ത് ഈടാക്കുന്ന നിരക്കി​ൻെറ പകുതിമാത്രമേയുള്ളൂ. മണ്ഡലം പ്രസിഡൻറ്​ പവതിയാന്‍വിള സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ ധർണയില്‍ മുൻ എം.എൽ.എ എ.ടി. ജോര്‍ജ്, കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍, ബ്ലോക്ക് പ്രസിഡൻറ്​ കൊല്ലിയോട് സത്യനേശന്‍, ഡി.സി.സി സെക്രട്ടറി കൊറ്റാമം വിനോദ്, ഡി.സി.സി അംഗങ്ങളായ ടി.കെ. വിശ്വംഭരന്‍, എ.സി. രാജ്, പഞ്ചായത്ത് അംഗങ്ങളായ ലേല്‍വിന്‍ ജോയ്, വിനയനാഥ്, മഹിളകുമാരി, താര, ഫ്രീജ, സുധാമണി എന്നിവര്‍ പങ്കെടുത്തു. photo: zavamancham pere darna jpg ശ്​മശാന നിരക്ക് ഇരട്ടിയാക്കിയതില്‍ പ്രതിഷേധിച്ച് പാറശ്ശാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന്​ മുന്നില്‍ ശവമഞ്ചംപേറി ധർണ നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story