Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതി ആറ്റിൽ ചാടി...

യുവതി ആറ്റിൽ ചാടി മരിച്ചു

text_fields
bookmark_border
നേമം: യുവതി കരമനയാറ്റിൽ ചാടി മരിച്ചു. കാലടി വാഴോട്ടുകോണം മുടുമ്പില്‍ വീട്ടില്‍ അനില്‍കുമാറി​ൻെറയും ലക്ഷ്മിയുടെയും മകള്‍ ശരണ്യ (23) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് കരമന പഴയ പാലത്തിനു സമീപത്തുനിന്ന​്​ ശരണ്യ ആറ്റിലേക്ക് ചാടിയത്. സംഭവം കണ്ടവര്‍ കരമന പൊലീസിനെയും അഗ്​നിരക്ഷാസേനയെയും വിവരമറിയിച്ചു. തിരുവനന്തപുരം ഫയർ സ്​റ്റേഷനിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേന യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരിച്ചു. കരയില്‍ നിന്ന്​10 മീറ്റര്‍ അകലെയാണ് യുവതി മുങ്ങിത്താഴ്ന്നത്. കരക്കെത്തിച്ച മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക്​ മാറ്റി. ഒന്നരമാസം മുമ്പ് ശരണ്യ ഒരു യുവാവിനൊപ്പം വീട്ടില്‍നിന്നിറങ്ങിപ്പോയിരുന്നു. ഇതു സംബന്ധിച്ച് വീട്ടുകാര്‍ ഫോര്‍ട്ട് സ്​റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഫയർ സ്​റ്റേഷൻ ഓഫിസിൽനിന്ന് സ്​റ്റേഷന്‍ ഓഫിസര്‍ വിപിന്‍രാജ്, അസി. സ്​റ്റേഷന്‍ ഓഫിസര്‍ അജികുമാര്‍, സീനിയര്‍ ഫയര്‍ ആൻഡ്​ റെസ്‌ക്യൂ ഓഫിസര്‍ രാജശേഖരന്‍ നായര്‍, ഫയര്‍മാന്‍ ദിനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം കരക്കെത്തിച്ചത്. കരമന പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story