Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​ രാഷ്​ട്രീയവും...

​ രാഷ്​ട്രീയവും വികസനവും പറഞ്ഞ്​ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ

text_fields
bookmark_border
തിരുവനന്തപുരം: ജനക്ഷേമ പ്രവർത്തനങ്ങൾക്ക്​ നൽകിയ അംഗീകാരമാണ്​ പിണറായി സർക്കാറിന്​ ലഭിച്ച തുടർഭരണമെന്നും ജനങ്ങളെ ഒപ്പംനിർത്തി അതേ പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകുമെന്നും ഭരണപക്ഷം. ഉത്തേജക പാക്കേജ്​ പ്രഖ്യാപിച്ച്​ വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ്​ സർക്കാറി​ൻെറ ശ്രമമെന്ന്​ പ്രതിപക്ഷം. ബജറ്റ്​ ചർച്ചയിലാണ്​ രാഷ്​ട്രീയവും വികസനവും പറഞ്ഞ്​ ഇരുപക്ഷത്തെയും അംഗങ്ങൾ പരസ്​പരം ഏറ്റുമുട്ടിയത്​. യുദ്ധങ്ങളാണ്​ അലക്​സാണ്ടർ ചക്രവർത്തിയെ മഹാനാക്കിയതെങ്കിൽ പിണറായി വിജയ​ൻെറ കാര്യത്തിൽ അതു സംസ്ഥാനത്തെ ജനങ്ങളോടുള്ള കാരുണ്യമാണെന്ന്​ ബജറ്റ്​ ചർച്ചക്ക്​ തുടക്കം കുറിച്ച ഡെപ്യൂട്ടി സ്​പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നെഗറ്റിവ്​ രാഷ്​ട്രീയം ഉപേക്ഷിച്ചി​െല്ലങ്കിൽ ബി.ജെ.പിയുടെ അവസ്ഥയാകും കോ​ൺഗ്രസിനും ഉണ്ടാകാൻ പോകുന്നതെന്ന്​ പി.എസ്​. സുപാൽ ഒാർമപ്പെടുത്തി. കുഴൽപ്പണക്കേസിൽ കെ. സുരേ​ന്ദ്രനെതിരെ സമഗ്രാന്വേഷണം വേണമെന്ന്​ എ.കെ.എം. അഷ്​റഫ്​ ആവശ്യ​െപ്പട്ടു. വോട്ട്​ ചെയ്യാനും ചെയ്യാതിരിക്കാനും പതിനായിരക്കണക്കിന്​ രൂപയാണ്​ മഞ്ചേശ്വരത്ത്​ വിതരണം ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു.റബറി​ൻെറ താങ്ങുവില 250 രൂപയാക്കുമെന്ന​ പ്രകടനപത്രികയിലെ വാഗ്​ദാനവും 12,000 കോടിയുടെ ഇടുക്കി പാക്കേജ്​ എന്ന വാഗ്​ദാനവും ബജറ്റിൽ വിസ്​മരി​െച്ചന്ന്​ പി.ജെ. ജോസഫ്​ ചൂണ്ടിക്കാട്ടി. ജനപക്ഷത്തുനിന്ന്​ തുടർഭരണം നേടിയ ഇടതുപക്ഷം മൂന്നാംഉൗഴവും നേടുമെന്ന്​ കോവൂർകുഞ്ഞുമോൻ അവകാശ​െപ്പട്ടു. സംസ്ഥാനത്തി​ൻെറ യഥാർഥ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കണമെന്ന്​ പി.സി. വിഷ്​ണുനാഥ്​ ആവശ്യപ്പെട്ടു. ജനങ്ങളിലേക്ക്​ നേരിട്ട്​ പണം എത്തുമെന്ന്​ ബജറ്റ്​ പ്രസംഗത്തിൽ പറഞ്ഞ മന്ത്രി തൊട്ടുപിന്നാലെ അതിൽനിന്ന്​ പിന്മാറി. ആരോഗ്യമേഖലയുടെ കൈത്താങ്ങായ നഴ്​സുമാരെ ബജറ്റിൽ പരിഗണിക്കാതിരുന്നത്​ ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കടലാക്രമണം നേരിടാൻ ബജറ്റിൽ​ 5300 കോടി നീക്കിവെച്ചതിനെ പി.പി. ചിത്തരഞ്​ജൻ സ്വാഗതം ചെയ്​തു. രമേശ്​ ചെന്നിത്തല, കെ. ബാബു, സെബാസ്​റ്റ്യൻ കുളത്തുങ്കൽ, കെ.ജെ. മാക്​സി, മാത്യു കുഴൽനാടൻ, ഒ.എസ്. അംബിക, കുറുക്കോളി ​െമായ്​തീൻ, എം. വിജിൻ, വി.ആർ. സുനിൽകുമാർ, ടി.വി. ഇബ്രാഹീം, കെ.കെ. രാമചന്ദ്രൻ എന്നിവരും സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story