Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡി.എസ്.ടി സ്കീമുകൾ:...

ഡി.എസ്.ടി സ്കീമുകൾ: കോളജുകൾക്കായി കെ.ടി.യു വെബിനാർ ഇന്ന്​

text_fields
bookmark_border
തിരുവനന്തപുരം: ഇൻക്ലൂസിവ് ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (ഐ.ടി.ബി.ഐ) പോലുള്ള ശാസ്​ത്ര സാ​േങ്കതിക മന്ത്രാലയത്തി​ൻെറ (ഡി.എസ്.ടി) പദ്ധതികൾക്ക് അപേക്ഷിക്കാൻ കോളജുകളെ സജ്ജരാക്കാൻ എ.പി.ജെ. അബ്​ദുൽ കലാം സാങ്കേതിക സർവകലാശാല വെബിനാർ സീരീസ് സംഘടിപ്പിക്കുന്നു. സ്​റ്റാർട്ടപ് ഇക്കോസിസ്​റ്റം ശക്തിപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് ശാസ്ത്ര സാങ്കേതിക വകുപ്പ് ഐ.ടി.ബി.ഐ പദ്ധതിയിലൂടെയാണ് സ്ഥാപനങ്ങൾക്ക് അഞ്ചുകോടി രൂപ ധനസഹായം നൽകുന്നത്. ധനസഹായം നൽകാൻ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത് വളരെ കർശനമായ പ്രക്രിയയിലൂടെ ആയതിനാൽ, ഈ സ്കീമിനായി പരമാവധി കോളജുകൾ അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും സജ്ജരാക്കുന്നതിനുമായാണ് വെബിനാർ സംഘടിപ്പിക്കുന്നത്. ഡി.എസ്.ടി സ്കീമിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 25 ആണ്. ചൊവ്വാഴ്​ച രാവിലെ 11 ന് നടക്കുന്ന വെബിനാറിൽ മുംബൈ ​െഎ.​െഎ.ടി ടെക്നോളജി ബിസിനസ് ഇൻകുബേറ്ററായ എസ്.ഐ.എൻ.ഇയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പൊയിനി ഭട്ട്, കെ.ടി.യു അധ്യാപകർ, ഗവേഷണ വിദ്യാർഥികൾ, പ്ലേസ്മൻെറ്​ ഓഫിസർമാർ, ഐ.ഇ.ഡി.സി കോഒാഡിനേറ്റർമാർ എന്നിവരുമായി സംവദിക്കും. വൈകീട്ട്​ നാലരക്ക്​ നടക്കുന്ന സെഷനിൽ കേരള ഡിജിറ്റൽ യൂനിവേഴ്​സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സംസാരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://tinyurl.com/ktu-innovate ൽ രജിസ്​റ്റർ ചെയ്യണം. സെഷനുകൾ യൂനിവേഴ്സിറ്റി ഫേസ്ബുക് പേജായ www.facebook.com/apjaktu ൽ തത്സമയം സംപ്രേഷണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story