Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വപ്‌ന സുരേഷി​െൻറ...

സ്വപ്‌ന സുരേഷി​െൻറ റിമാൻഡ് നീട്ടി

text_fields
bookmark_border
സ്വപ്‌ന സുരേഷി​ൻെറ റിമാൻഡ് നീട്ടി തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജ പരാതി ചമച്ച കേസിൽ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷി​ൻെറ റിമാൻഡ് കാലാവധി ഈ മാസം 18 വരെ നീട്ടി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഒമ്പത്​ ദിവസത്തെ ക്രൈംബ്രാഞ്ച് കസ്​റ്റഡിയിലായിരുന്ന സ്വപ്‌നയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി. വ്യാജ പരാതി ചമച്ചെന്ന കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന. സ്വർണക്കള്ളക്കടത്ത് കേസിൽ കോഫെപോസ തടവുകാരിയാണ് സ്വപ്‌ന. എയർ ഇന്ത്യ സാറ്റ്സിൽ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനാ നേതാവായിരുന്ന എൽ.എസ്​. സിബു സാറ്റ്സിലെ അഴിമതിയുടെ വിവരങ്ങൾ കേന്ദ്ര വിജിലൻസ് കമീഷന് പരാതി നൽകിയിരുന്നു. ഇതി​ൻെറ വിരോധത്തിലാണ് സാറ്റ്സിലെ ഒമ്പത് വനിതാ ജീവനക്കാരുടെ വ്യാജ ഒപ്പിട്ട് സിബുവിനെതിരെ സ്വപ്‌ന കള്ളപ്പരാതി നൽകിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story