Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:29 AM IST Updated On
date_range 8 Jun 2021 5:29 AM ISTസൗജന്യ വാക്സിൻ: ജനകീയ പ്രതിഷേധത്തിെൻറ വിജയം -വെൽഫെയർ പാർട്ടി
text_fieldsbookmark_border
സൗജന്യ വാക്സിൻ: ജനകീയ പ്രതിഷേധത്തിൻെറ വിജയം -വെൽഫെയർ പാർട്ടി തിരുവനന്തപുരം: 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകാനുള്ള കേന്ദ്ര സർക്കാറിൻെറ പുതിയ പ്രഖ്യാപനം രാജ്യവ്യാപകമായി നടന്ന ജനകീയ പ്രതിഷേധത്തിൻെറ വിജയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വാക്സിൻ വിതരണത്തിലെ കോർപറേറ്റ് താൽപര്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമവും വിതരണത്തിലെ താളപ്പിഴയും സുപ്രീംകോടതി ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതും സൗജന്യ വാക്സിൻ എന്ന നിലപാടിലേക്ക് സർക്കാറിനെ എത്തിക്കാൻ കാരണമായി. കോവിഡ് രണ്ടാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളില്ലാതെ രാജ്യത്തെ ശവപ്പറമ്പാക്കിയ മോദി സർക്കാറിന് ഭരണത്തിൽ തുടരാനുള്ള യാതൊരു ധാർമിക അവകാശവുമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story