Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:29 AM IST Updated On
date_range 1 Jun 2021 5:29 AM ISTബി.ജെ.പി ബന്ധം: അടിയിലും തിരിച്ചടിയിലും തിളച്ചുമറിഞ്ഞ് ആദ്യ ചർച്ചാദിനം
text_fieldsbookmark_border
തിരുവനന്തപുരം: ബി.ജെ.പി ബന്ധവും വോട്ടുകച്ചവടവും സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങളിൽ തിളച്ച് നിയമസഭയിലെ ആദ്യ ചർച്ചാദിനം. നയപ്രഖ്യാപനത്തിന് നന്ദിയർപ്പിച്ചുള്ള പ്രമേയത്തിലാണ് അടിയും തിരിച്ചടിയുമായി ചൂടേറിയ രാഷ്ട്രീയ സംവാദത്തിന് സഭാതലം വേദിയായത്. പ്രതിപക്ഷാംഗം തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ആരോപണത്തിന് തുടക്കമിട്ടത്്. എൻ.ഡി.എയുടെ വോട്ട് എൽ.ഡി.എഫിന് കിട്ടിയെന്നും തവനൂരും അടൂരുമടക്കം നിരവധി മണ്ഡലങ്ങളിലെ വോട്ടുനില ഇക്കാര്യം അടിവരയിടുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. മൃദുഹിന്ദുത്വം കാട്ടിയത് ആരാണെന്നറിയാൻ എം.എൽ.എമാരുടെ തലയെണ്ണിനോക്കിയാൽ മതി. എൽ.ഡി.എഫും ബി.െജ.പിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരെയും പറഞ്ഞ് േബാധ്യപ്പെടുത്തേണ്ടെന്നും സംസാരിക്കുന്ന കണക്കുകൾ ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവഞ്ചൂർ പനച്ചിക്കാട് സേവാഭാരതി ആസ്ഥാനം ഇടക്കിടക്ക് സന്ദർശിക്കുന്നയാളാണെന്ന മുഖവുരയോടെയായിരുന്നു സി.എച്ച്. കുഞ്ഞമ്പുവിൻെറ മറുപടി. 'തുടർഭരണം ആർ.എസ്.എസിൻെറ സ്വപ്നസാക്ഷാത്കാരം' ഇടതുസർക്കാറിൻെറ തുടർഭരണം ഇടതുപക്ഷത്തിൻെറ മാത്രം ആഗ്രഹമായിരുന്നില്ലെന്നും ആർ.എസ്.എസിൻെറ കൂടി സ്വപ്നസാക്ഷാത്കരമാണെന്നായിരുന്നു എൻ. ഷംസുദ്ദീൻെറ ആരോപണം. കോൺഗ്രസ് മുക്ത ഭാരതവും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കുറക്കണമെന്നതും ആർ.എസ്.എസ് അജണ്ടയാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തിയത് വാസ്തവത്തിൽ യു.ഡി.എഫാണ്. മഞ്ചേശ്വരത്തും പാലക്കാട്ടുെമല്ലാം ഇതിന് തെളിവാണ്. തെരഞ്ഞെടുപ്പിനു മുമ്പ് ഇസ്ലാമോഫോബിയ ആളിക്കത്തിക്കാനാണ് സി.പി.എം ശ്രമിച്ചത്. ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി സഖ്യമെന്ന എ. വിജയരാഘവൻെറ പ്രസ്താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടായിരുന്നു. അതിൻെറ ഗുണഫലവും സി.പി.എമ്മിന് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മടിയുമില്ലാതെ ബി.ജെ.പിയുമായി ചേർന്നവരാണ് ഇേപ്പാൾ വലിയ പ്രസംഗം നടത്തുന്നതെന്ന് യു. പ്രതിഭയുടെ പ്രതിരോധം. ബി.ജെ.പി ബന്ധത്തിന് കോൺഗ്രസ് കണക്കുപറയേണ്ടി വരുമെന്നും മുഖ്യശത്രു ബി.ജെ.പിയാണെന്ന് മറന്ന് ആളുകളെ ബി.ജെ.പിയിലേക്ക് അടുപ്പിക്കുന്ന നടപടിയുണ്ടാകരുതെന്നും ഇ.കെ. വിജയൻ പറഞ്ഞു. ഇതിനിടെ, കെ. ബാബു തൃപ്പൂണിത്തുറയിൽ എങ്ങനെയാണ് ജയിച്ചതെന്ന് എല്ലാവർക്കുമറിയാമെന്ന പി.വി. അൻവറിൻെറ പരാമർശവും നേരിയ ബഹളത്തിനിടയാക്കി. കെ. ബാബു മറുപടിക്കായി എഴുന്നേറ്റെങ്കിലും പിന്നീടാകാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story