Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.എസ്.സിക്ക് വിട്ട...

പി.എസ്.സിക്ക് വിട്ട നിയമനങ്ങളിൽ കരാർ, താൽക്കാലിക നിയമനങ്ങൾ നടത്തരുത്

text_fields
bookmark_border
-യുവജനക്ഷേമ യുവജനകാര്യ സമിതിയുടെ റിപ്പോർട്ട് നിയമസഭയിൽ -ഒഴിവുകൾ മുൻകൂട്ടി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം തി​രു​വ​ന​ന്ത​പു​രം: വി​വി​ധ വ​കു​പ്പു​ക​ളി​ലും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും പി.​എ​സ്.​സി​ക്ക് വി​ട്ട ത​സ്തി​ക​ക​ളി​ൽ ക​രാ​ർ, താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്ന് യു​വ​ജ​ന​ക്ഷേ​മ യു​വ​ജ​ന​കാ​ര്യ സ​മി​തി സ​ർ​ക്കാ​റി​നോ​ട് നി​ർ​ദേ​ശി​ച്ചു. 154 ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​രാ​തി​ക​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ടി.​വി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ െവ​ച്ചു. നി​യ​മ​നം പി.​എ​സ്.​സി​ക്ക് കൈ​മാ​റി​യ സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ (ക​മ്പ​നി, ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ) താ​ൽ​ക്കാ​ലി​ക നി​യ​മ​നം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ പി.​എ​സ്.​സി റാ​ങ്ക് ലി​സ്​​റ്റ്​ നി​ല​വി​ലി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്രം എം​പ്ലോ​യ്​​മൻെറ് എ​ക്സ്​​ചേ​ഞ്ച് മു​ഖേ​ന മാ​ത്രം നി​യ​മ​നം ന​ട​ത്ത​ണം. നി​യ​മ​നം പി.​എ​സ്.​സി​ക്ക് കൈ​മാ​റാ​ത്ത സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ എം​പ്ലോ​യ്​​മൻെറ് എ​ക്സ്​​ചേ​ഞ്ച് മു​ഖേ​ന മാ​ത്ര​മേ ന​ട​ത്താ​വൂ​യെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ചി​ല ത​സ്തി​ക​ക​ളി​ലേ​ക്ക് പി.​എ​സ്.​സി പ​രീ​ക്ഷ ന​ട​ത്തി ഷോ​ർ​ട്ട് ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ച് ര​ണ്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷ​വും മെ​യി​ൻ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് സ​മി​തി ക​ണ്ടെ​ത്തി. ഷോ​ർ​ട്ട് ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചാ​ൽ വൈ​കാ​തെ മെ​യി​ൻ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് സ​മി​തി ശി​പാ​ർ​ശ ചെ​യ്തു. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ വ​ർ​ക്ക് അ​സി​സ്​​റ്റ​ൻ​റ്/ മെ​ക്കാ​നി​ക്ക് ഗ്രേ​ഡ് -II ത​സ്തി​ക​യി​ൽ റാ​ങ്ക് ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 2017 ആ​ഗ​സ്​​റ്റ്​ 18ന് ​നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​കി​യെ​ങ്കി​ലും നി​യ​മ​നം ല​ഭി​ച്ചി​ട്ടി​ല്ല. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല​വി​ധി സ​മ്പാ​ദി​ച്ചി​ട്ടും ഗ​താ​ഗ​ത​വ​കു​പ്പ് നി​യ​മ​നം ന​ൽ​കു​ന്നി​ല്ലെ​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രു​വ​ർ​ഷം വി​ര​മി​ക്ക​ൽ മു​ഖേ​ന​യു​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ൾ മു​ൻ​കൂ​ട്ടി പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ളാ​യി പി.​എ​സ്.​സി​യെ അ​റി​യി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും മി​ക്ക നി​യ​മ​ന അ​ധി​കാ​രി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സ​മി​തി ക​ണ്ടെ​ത്തി. ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് സ​മി​തി ശി​പാ​ർ​ശ ചെ​യ്തു. box മ​റ്റ് ശി​പാ​ർ​ശ​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും * യൂ​നി​ഫോം ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള റാ​ങ്ക് ലി​സ്​​റ്റു​ക​ളു​ടെ കാ​ലാ​വ​ധി ഒ​രു​വ​ർ​ഷ​മാ​ണ്. എ​ന്നാ​ൽ, പു​തി​യ റാ​ങ്ക് ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള റാ​ങ്ക് ലി​സ്​​റ്റി​ന് കാ​ലാ​വ​ധി​യു​ണ്ടാ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യം സാ​ധ്യ​മെ​ങ്കി​ൽ പ​രി​ഗ​ണി​ക്ക​ണം. *നി​യ​മ​നം പി.​എ​സ്.​സി​ക്ക് വി​ടു​ന്ന​തി​ന് സ്പെ​ഷ​ൽ റൂ​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്/ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​ന് ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത വി​വി​ധ വ​കു​പ്പു​ക​ൾ/ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. *പി.​എ​സ്.​സി റാ​ങ്ക് ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നി​യ​മ​നം ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ റി​ലി​ൻ​ക്വി​ഷ് ചെ​യ്യാ​ൻ നോ​ട്ട​റി​യു​ടെ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ക​ടു​ത്ത വ്യ​വ​സ്ഥ പി.​എ​സ്.​സി റ​ദ്ദാ​ക്ക​ണം. പ​ക​രം ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻെറ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന മു​ൻ വ്യ​വ​സ്ഥ പു​നഃ​സ്ഥാ​പി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് സ്വ​ന്തം പ്രൊ​ഫൈ​ൽ വ​ഴി സ്വ​യം ലി​സ്​​റ്റി​ൽ​നി​ന്ന് ഒ​ഴി​വാ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​ക. *എ​ൻ.​ജെ.​ഡി ഒ​ഴി​വു​ക​ൾ യ​ഥാ​സ​മ​യം പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ വ​കു​പ്പ് ത​ല​വ​ന്മാ​ർ അ​ലം​ഭാ​വം കാ​ണി​ക്ക​രു​ത്. * ഹൈ​സ്കൂ​ളു​ക​ളി​ൽ ഐ.​ടി പ​ഠി​പ്പി​ക്കു​ന്ന​ത് ക​രാ​റു​കാ​രാ​ണ്. എ​ച്ച്.​എ​സ്.​എ ഐ.​ടി ത​സ്തി​ക​യി​ൽ സ്ഥി​ര​നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. * സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഫാ​ർ​മ​സി​സ്​​റ്റ്​ ഗ്രേ​ഡ് II ത​സ്തി​ക​യി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ എ​ത്ര​യും വേ​ഗം നി​ക​ത്ത​ണം. *ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡോ​ക്ട​ർ-​ന​ഴ്സ് ത​സ്തി​ക സൃ​ഷ്​​ടി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ ഫാ​ർ​മ​സി​സ്​​റ്റ്​ ത​സ്തി​ക​യും സൃ​ഷ്​​ടി​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story