Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:29 AM IST Updated On
date_range 1 Jun 2021 5:29 AM ISTഎ.ഐ.യു.ടി.യു.സി അഖിലേന്ത്യ പ്രസിഡൻറ് ശങ്കർ സാഹ നിര്യാതനായി
text_fieldsbookmark_border
തിരുവനന്തപുരം: ഓൾ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂനിയൻ സൻെറർ (എ.ഐ.യു.ടി.യു.സി) അഖിലേന്ത്യ പ്രസിഡൻറും എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ശങ്കർ സാഹ കൊൽക്കത്തയിൽ നിര്യാതനായി. 81 വയസ്സായിരുന്നു. കോവിഡ് ബാധിതനായിരുന്നു. ഐ.എൽ.ഒ, ഡബ്ല്യു.എഫ്.ടി.യു തുടങ്ങിയ അനേകം അന്തർദേശീയ ഫോറങ്ങളുടെ വേദികളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന ശങ്കർ സാഹ ചൈന, റഷ്യ ഉൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിലെ തൊഴിലാളി സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്. ആദരസൂചകമായി മൂന്നുദിവസത്തേക്ക് എ.ഐ.യു.ടി.യു.സി ഓഫിസുകളിലും അഫിലിയേറ്റ് യൂനിയനുകളുടെ ഓഫിസുകളിലും പതാക താഴ്ത്തി കെട്ടിയും കറുത്ത ബാഡ്ജ് ധരിച്ചും ദുഃഖാചരണം നടത്തും. sankar saha
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story