Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലക്ഷദ്വീപ് സന്ദർശനം;...

ലക്ഷദ്വീപ് സന്ദർശനം; അനുമതി നൽകാത്തത് പ്രതിഷേധാർഹം

text_fields
bookmark_border
കൊല്ലം: യു.ഡി.എഫ് എം.പിമാരുടെ സംഘത്തിന് ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സംഘത്തി​ൻെറ ഏകോപനച്ചുമതലയുള്ള എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അറിയിച്ചു. എം.പിമാരായ ബെന്നി ബഹനാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.കെ. രാഘവന്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കാന്‍ പാര്‍ലമൻെറ് അംഗങ്ങള്‍ക്കുപോലും അനുമതി നല്‍കാതിരിക്കുന്നത് ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണ്. ദ്വീപ് നിവാസികളുടെ സ്വൈരജീവിതം നശിപ്പിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നിലപാടുകള്‍ തിരുത്തേണ്ടതാണ്. ജനപ്രതിനിധികളെയും ജില്ല പഞ്ചായത്തുള്‍പ്പെടെ തദ്ദേശ സ്ഥാപനങ്ങളെയും വിശ്വാസത്തിലെടുക്കാതെ അടിച്ചേൽപിക്കുന്ന ഭരണപരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story