Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2021 5:30 AM IST Updated On
date_range 23 April 2021 5:30 AM ISTപ്രോട്ടോകോൾ ലംഘന വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രേമചന്ദ്രൻ എം.പി
text_fieldsbookmark_border
തിരുവനന്തപുരം: പ്രോട്ടോകോൾ ലംഘന വിവാദത്തിൽ കുടുംബബന്ധം ചൂണ്ടിക്കാട്ടി പ്രതികരിച്ച മുഖ്യമന്ത്രിക്ക്, കോവിഡ് കാലത്തെ സ്വന്തം അനുഭവം വിശദീകരിച്ചും മുഖ്യമന്ത്രിയുടെ നടപടിയെ വിമർശിച്ചും ഫേസ്ബുക്കിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ കുറിപ്പ്. താൻ ഡൽഹിയിലായിരിക്കെ, കോവിഡ് ബാധിതനായപ്പോൾ പരിചരിക്കാൻ ഭാര്യ ഒപ്പം നിൽക്കാൻ അനുവദിക്കണമെന്ന് ചികിത്സ തേടിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെെട്ടങ്കിലും നിയമവും ചട്ടവും പ്രോട്ടോകോളും അനുവദിക്കാത്തതിനാൽ അനുവദിച്ചില്ല. നിത്യവും കഴിക്കുന്ന മരുന്നുകൾ ഏതൊക്കെയാണെന്നുപോലും തനിക്ക് അറിയില്ലാതിരുന്നിട്ടും തങ്ങൾ രണ്ടുപേരും രണ്ടിടത്തായി. മുഖ്യമന്ത്രി നടത്തിയ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തെ ന്യായീകരിക്കാന്‍ കുടുംബബന്ധത്തെ പരാമര്‍ശിച്ച് നടത്തിയ പ്രതികരണം അത്രമേൽ മറുപടി അർഹിക്കുന്നതിനാലാണ് ഇക്കാര്യം കുറിച്ചത്. കുടുംബബന്ധത്തിൻെറ മഹത്വം പറഞ്ഞ്, ചെയ്ത ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി മറ്റുള്ളവരുടെ കുടുംബസ്നേഹം ഇങ്ങനെയായിരിക്കണമെന്നിെല്ലന്ന് പരിഹാസച്ചുവയോടുള്ള പ്രതികരണവുമാണ് നടത്തിയത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. സംഭവിച്ച വീഴ്ച സമ്മതിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂവെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മുഖ്യമന്ത്രി തയാറാകുന്നിെല്ലന്ന് മാത്രമല്ല, എല്ലാവർക്കും അവരവരുടെ കുടുംബം അത്രയേറെ വലുതും സുദൃഢവുമാണെന്ന് മനസ്സിലാക്കാനുള്ള ഹൃദയവിശാലതയും ഇല്ലാതായിരിക്കുന്നു. ഗുരുതരമായ ചട്ടലംഘനം കുടുംബത്തിൻെറ പേരില്‍ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് സാമൂഹിക അകലത്തെക്കുറിച്ചും ആരോഗ്യ പ്രോട്ടോകോളിനെക്കുറിച്ചും ജനങ്ങളോട് നിര്‍ദേശിക്കാന്‍ എന്ത് ധാര്‍മികതയാണുള്ളതെന്ന് ചോദിച്ച പ്രേമചന്ദ്രൻ, മുഖ്യമന്ത്രിയുടെ വാക്കുകളെ കേരളം എങ്ങനെ മുഖവിലക്കെടുക്കുമെന്നും ചോദിച്ചു. നിയമത്തിനു മുന്നില്‍ സർവരും സമന്മാരാണെന്ന് സംസ്ഥാനത്തിൻെറ ഭരണത്തലവന് തിരിച്ചറിയാൻ കഴിയാതെ പോകുന്നത് ജനാധിപത്യത്തിൻെറ ദുരന്തവും അധികാരം സമ്മാനിച്ച ഫാഷിസ്റ്റ് പ്രവണതയുടെ പ്രതിഫലനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story