Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെക്കൻഡ് ഷോ ഇല്ല,...

സെക്കൻഡ് ഷോ ഇല്ല, തിയറ്ററുകളിലെ പ്രദര്‍ശനം ഒമ്പതിനുതന്നെ അവസാനിപ്പിക്കാൻ നിർദേശിച്ചതായി ഫിയോക്

text_fields
bookmark_border
തിരുവനന്തപുരം: സിനിമ ശാലകളിലെ പ്രദ‍ർശനം രാത്രി ഒമ്പതിനുതന്നെ അവസാനിപ്പിക്കാൻ തിയറ്ററുകൾക്ക് നി‍ർദേശം നൽകിയതായി പ്രദർശന ശാലകളുടെ സംയുക്ത സംഘടനയായ ഫിയോക്. ഇക്കാര്യത്തിൽ സർക്കാർ നി‍ർദേശത്തോട് പൂർണമായി സഹകരിക്കും. പ്രദ‍ർശനം രാവിലെ ഒമ്പതിന് ആരംഭിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ സർക്കാറിൽനിന്ന് വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു. തിയറ്ററുകളില്‍ നേരത്തെ സെക്കൻഡ് ഷോ ഇല്ലാതെ തുറക്കാൻ അനുമതി നല്‍കിയെങ്കിലും പ്രതിഷേധമുയര്‍ന്നിരുന്നു. സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസുകളും കൂട്ടത്തോടെ മാറ്റി​െവച്ചിരുന്നു. ഒടുവില്‍ ചര്‍ച്ചകളെ തുടര്‍ന്നാണ്​ സെക്കൻഡ് ഷോ അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story