Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​.എസ്​.എൽ.സി,...

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷ; വിദ്യാർഥികൾക്കും അധ്യാപകർക്കും സുരക്ഷ ഉറപ്പാക്കണം -കെ.പി.എസ്.ടി.എ

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും ജോലി ചെയ്യുന്ന അധ്യാപകർക്കും സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കണമെന്ന്​ കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. പൊതുസമൂഹത്തി​ൻെറ താൽപര്യങ്ങൾക്ക്​ വിരുദ്ധമായും അധ്യാപക സംഘടനകളുടെ നിർദേശങ്ങൾക്ക്​ ചെവികൊടുക്കാതെയുമാണ്​ മാർച്ചിൽ നടത്തേണ്ടിയിരുന്ന പരീക്ഷ സർക്കാർ ഏകപക്ഷീയമായി മാറ്റിയത്​. ഒരു അധ്യാപക സംഘടനയുടെ താൽപര്യപ്രകാരം പരീക്ഷ മാറ്റുന്നതിൽ വിദ്യാർഥികളും ആശങ്കയിലായിരുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോവിഡ് വ്യാപനതോത് വർധിക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. പല സ്കൂളുകളിലും പരീക്ഷാർഥികൾക്ക് കോവിഡ് ബാധിച്ചു. പരീക്ഷകൾ അവസാനിക്കുമ്പോഴേക്കും വ്യാപനനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും അതിനാൽ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും സംസ്​ഥാന പ്രസിഡൻറ്​ എം. സലാഹുദീനും ജനറൽ സെക്രട്ടറി സി. പ്രദീപും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story