Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:31 AM IST Updated On
date_range 16 April 2021 5:31 AM ISTസ്പാർക്കിൽ കുരുക്കിട്ട് സ്കൂൾ, കോളജ് അധ്യാപകരുടെ പുതുക്കിയ ശമ്പളം തടഞ്ഞു
text_fieldsbookmark_border
-സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്പാർക്കിൽ സാേങ്കതിക കുരുക്കിട്ട് സ്കൂൾ, കോളജ് അധ്യാപകരുടെ പുതുക്കിയ ശമ്പളം സർക്കാർ തടഞ്ഞു. കോളജ് അധ്യാപകർക്ക് മാർച്ച് മുതൽ യു.ജി.സിയുടെ പുതുക്കിയ സ്കെയിലിലുള്ള ശമ്പളം ലഭിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതുപ്രകാരം എ.ജിയുടെ ശമ്പള സ്ലിപ്പും ലഭിച്ചു. എന്നാൽ, സ്പാർക്കിൽ പുതുക്കിയ ശമ്പള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതിനാൽ സർക്കാർ, എയ്ഡഡ് കോളജ് അധ്യാപകർക്കെല്ലാം ലഭിക്കുന്നത് പഴയ ശമ്പളം തന്നെ. അതേസമയം, യു.ജി.സിയുടെ പുതുക്കിയ സ്കെയിൽ പ്രകാരമുള്ള ശമ്പളപരിഷ്കരണം വൈകുന്നതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 10ന് പണിമുടക്കിയ അധ്യാപകരുടെ ശമ്പളം പൂർണമായും സ്പാർക്കിലെ പ്രശ്നം കാരണം തടഞ്ഞിട്ടിരിക്കുകയാണ്. പണിമുടക്കിന് ഡയസ്നോൺ ബാധമാക്കിയതിനാൽ പണിമുടക്കിയ അധ്യാപകർക്ക് ഒരുദിവസത്തേത് കുറച്ചാണ് ശമ്പളം നൽകേണ്ടത്. എന്നാൽ, സ്പാർക്കിൽ ഇത് കണക്കുകൂട്ടുേമ്പാൾ തെറ്റായ രീതിയിലാണ് വീട്ടുവാടക അലവൻസ് (എച്ച്.ആർ.എ) ഉൾപ്പെടുത്തിയിരിക്കുന്നത്. പലർക്കും രണ്ടായിരം രൂപവരെ അധികമായി തടയുന്ന രീതിയിലാണ് സ്പാർക്ക് ശമ്പള ബില്ലുകൾ ജനറേറ്റ് ചെയ്യുന്നത്. തെറ്റായ ബിൽ ഉപയോഗിച്ച് ട്രഷറിയിൽനിന്ന് ശമ്പളമെടുക്കാൻ പ്രിൻസിപ്പൽമാർ തയാറായിട്ടില്ല. അതിനാൽ പണിമുടക്കിൽ പെങ്കടുത്ത അധ്യാപകർക്കെല്ലാം ഇത്തവണ ശമ്പളമില്ലാത്ത വിഷു ആയിരുന്നു. ഹയർസെക്കൻഡറി അധ്യാപകർക്കും സർക്കാറിൻെറ പുതുക്കിയ ശമ്പളം ലഭിച്ചില്ല. സ്പാർക്കിലെ സാേങ്കതിക തകരാറിൽ കുരുങ്ങി ഇവർക്ക് ശമ്പളം പൂർണമായും മുടങ്ങുന്ന അവസ്ഥയുമുണ്ടായി. ഏപ്രിൽ ആറുവരെ ഹയർസെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർമാർ എയ്ഡഡ് ഹയർസെക്കൻഡറി അധ്യാപകരുടെ ശമ്പള ബില്ലുകൾക്ക് മേലൊപ്പിട്ട് നൽകിയിരുന്നെങ്കിലും പിഴവ് ചൂണ്ടിക്കാട്ടി പിന്നീടുള്ളവ തടയുകയായിരുന്നു. ഫലത്തിൽ ഇവർക്കും ശമ്പളമില്ലാത്ത വിഷുവായിരുന്നു. എന്നാൽ ട്രഷറികളിൽ പണമില്ലാത്തതാണ് പുതുക്കിയ ശമ്പളം തടയാൻ കാരണമെന്ന് അധ്യാപക സംഘടനകൾ ആരോപിക്കുന്നുണ്ട്. ഇതിനായി സ്പാർക്കിൽ തകരാറുണ്ടാക്കി തെറ്റായ ബില്ലുകൾ ജനറേറ്റ് ചെയ്യുന്ന സാഹചര്യമുണ്ടാക്കിയെന്നും സംഘടനകൾ ആരോപിക്കുന്നു. കോളജ് അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും പുതുക്കിയ ശമ്പളം നൽകുമെന്ന സർക്കാർ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പാഴ്വാക്കായിരുന്നെന്നും സംഘടനകൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story