Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:31 AM IST Updated On
date_range 16 April 2021 5:31 AM ISTകോവിഡ്: കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇൻഡോർ പരിപാടികളിൽ 75ഉം ഔട്ട് ഡോർ പരിപാടികളിൽ 150ഉം ആളുകൾ മാത്രമേ പങ്കെടുക്കാവൂവെന്ന് ജില്ല ഭരണകൂടം. ഇതിൽ കൂടുതൽ ആളുകൾ പങ്കെടുക്കണമെങ്കിൽ എല്ലാവരും പരിപാടി നടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ, ആർ.ടി ലാബ് എന്നിവയിലേതെങ്കിലും ടെസ്റ്റിന് വിധേയരായി നെഗറ്റിവായവരോ കോവിഡ് വാക്സിൻ എടുത്തവരോ ആയിരിക്കണം. വിവാഹം, കലാ-കായിക-സാംസ്കാരി പരിപാടികൾ, ഉത്സവങ്ങൾ തുടങ്ങിയവക്കും ഇത് ബാധകമാണ്. മറ്റ് നിർദേശങ്ങൾ ചുവടെ: *യോഗങ്ങൾ രണ്ടുമണിക്കൂറിൽ പരിമിതപ്പെടുത്തണം *ട്യൂഷൻ സൻെററുകളിൽ സാമൂഹിക അകലം പാലിക്കണം. സൻെററുകളിലെ അധ്യാപകരും ജീവനക്കാരും കോവിഡ് വാക്സിൻ എടുക്കണം/ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് എടുക്കണം. *വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെ പൊതുപരിപാടികൾ നടത്തുന്നതിന് ബന്ധപ്പെട്ട എസ്.എച്ച്.ഒയെ മുൻകൂർ അറിയിക്കണം. *ബസുകളിലും ട്രെയിനുകളിലും ആളുകൾ തിങ്ങിനിന്ന് യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം * സ്കൂളുകളിൽ പരീക്ഷക്ക് വിദ്യാർഥികളെ എത്തിക്കാനും തിരികെ വീട്ടിലെത്തിക്കാനും അധികൃതർ നടപടി സ്വീകരിക്കണം. *കുട്ടികൾ, ഗർഭിണികൾ മുതിർന്ന പൗരന്മാർ എന്നിവർ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്ര ഒഴിവാക്കണം. *അത്യാവശ്യമല്ലാത്ത പൊതുപരിപാടികൾ രണ്ടാഴ്ചത്തേക്ക് ഒഴിവാക്കണം. *നിത്യോപയോഗ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story